ദുബായ്: തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസ് ഒത്തുതീര്‍പ്പാക്കാനുള്ള അജ്മാന് പ്രോസിക്യൂുട്ടറുടെ ശ്രമം പരാജയപ്പെട്ടു. തുഷാ...
ദുബായ്: തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസ് ഒത്തുതീര്‍പ്പാക്കാനുള്ള അജ്മാന് പ്രോസിക്യൂുട്ടറുടെ ശ്രമം പരാജയപ്പെട്ടു.
തുഷാര്‍ വാഗ്ദാനം ചെയ്ത തുക വളരെ കുറവാണെന്ന് പരാതിക്കാരന് നാസില്‍ പറഞ്ഞതോടെയാണ് ഒത്തുതീര്‍പ്പുശ്രമം പരാജയപ്പെട്ടത്.
അജ്മാന് കോടതിയില്‍ കേസിന്റെ വിചാരണയുടെ ഭാഗമായി നാസിലില്‍ നിന്നുള്ള തെളിവുകളുടെ ശേഖരണമായിരുന്നു ഇന്ന് കോടതിയില്‍ നടന്നത്.
ചെക്ക് നാസിലില്‍ മോഷ്ടിച്ചതാണെന്നാണ് തുഷാര്‍ കോടതിയില്‍ പറഞ്ഞത്.
എങ്കില്‍ എന്തുകൊണ്ട് മോഷണസമയത്ത് പരാതിപ്പെട്ടില്ലായെന്നും, അതിനു പ്രത്യേക പരാതി നല്കാത്തതിനാല് ആ വാദം ഇപ്പോള്‍ സ്വീകരിക്കാന്‍ കഴിയില്ലെന്നും പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി.
ഒത്തുതീര്‍പ്പിന് തയ്യാറാണോ എന്ന പ്രോസിക്യൂഷന്റെ ചോദ്യത്തിന് തയ്യാറാണെന്ന മറുപടിയാണ് ഇവരുവരും നല്‍കിയത്.
എന്നാല്‍, കേസ് പിന്‍വലിക്കാന്‍ നാസില്‍ ആവശ്യപ്പെട്ട തുക നല്കാന് കഴിയില്ല എന്ന് തുഷര്‍ പറഞ്ഞതോടെ പ്രോസിക്യൂട്ടറുടെ സാന്നിദ്ധ്യത്തില്‍ ഇന്ന് നടത്തിയ ഒത്തുതീര്‍പ്പു ശ്രമം പരാജയമായി.
രണ്ട് ദിവസത്തിനുശേഷം രണ്ട് പേരെയും വീണ്ടും വിളിപ്പിക്കാമെന്ന അറിയിപ്പോടെ കോടതി നടപടികള്‍ ഇന്നത്തേയ്ക്ക് നിര്‍ത്തിവച്ചു.
എന്നാല്‍, കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
നാസിലും തുഷാറും നേരിട്ടുള്ള ചര്‍ച്ചകളില്‍ പങ്കുചേരാതെ ഇരുവരുടെയും ബിസിനസ്സ് സുഹൃത്തുക്കളാണ് കോടതിക്ക് പുറത്തുള്ള ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
ചെക്കിലെ മുഴുവന്‍ തുകയും കിട്ടിയാലേ കേസ് പിന്‍വലിക്കൂവെന്ന നിലപാടിലാണ് നാസില്‍.
എന്നാല്‍, ചെക്കില്‍ പറഞ്ഞിരിക്കുന്ന തുക എന്തായാലും നല്കാന് കഴിയില്ലെന്നും, തനിക്ക് നല്കാന് കഴിയുന്ന തുക എത്രയാണെന്നുമുള്ള വിവരവും തുഷാര്‍, നാസിലിന്റെ സുഹൃത്തുക്കളെ അറിയിച്ചിരുന്നു.
അതേസമയം, തുഷാറിന്റെ നിലപാടില്‍ നാസിലിന് ഇതുവരെ പ്രതികരിച്ചിട്ടില്ല.
Keywords: Thushar Vellappally, Nasil
COMMENTS