കൊച്ചി: എ.ഡി.ജി.പി. ടോമിന് തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി (54) കൊച്ചിയിലെ വസതിയില്‍ വച്ച് പുലര്‍ച്ചെ മൂന്നിനായിരുന്നു അന്ത്യം. ...
കൊച്ചി: എ.ഡി.ജി.പി. ടോമിന് തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി (54) കൊച്ചിയിലെ വസതിയില്‍ വച്ച് പുലര്‍ച്ചെ മൂന്നിനായിരുന്നു അന്ത്യം.
ഏറെ നാളായി അസുഖബാധിതയായി ചികിത്സയിലായിരുന്നു അവര്‍.
അനിത പരേതരായ കുറുന്തോട്ടത്തില്‍ വര്‍ഗ്ഗീസ് ചെറിയാന്റെയും ബഹറൈനില്‍ ഡോക്ടറായിരുന്ന മേരി ചാക്കോയുടെയും മകളാണ്.
ലണ്ടന്‍ സ്കൂള്‍ ഓഫ് മ്യൂസിക്കില്‍ നിന്ന് എട്ടാം ഗ്രേഡില്‍ പാസായ അനിത സിനിമാ - ടി.വി പ്രൊഡക്ഷന്‍ സ്റ്റുഡിയോ ആയ റിയാന്‍ സ്റ്റുഡിയോയുടെ എം.ഡിയും പിയാനോ വിദഗ്ദ്ധയുമായിരുന്നു.
വിദേശത്തെയും ഇന്ത്യയിലെയും പഠനത്തിനു ശേഷം കുടുംബ ബിസിനസ്സ് ഏറ്റെടുത്തു നടത്തുകയായിരുന്ന അവര്‍ കാര്‍ഷിക രംഗത്ത് പ്രത്യേക വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികൂടിയായിരുന്നു.
മക്കള്‍: മേഘ, കാവ്യ. മരുമകന്: ഗൗതം.
സംസ്കാരം ചൊവ്വാഴ്ച രാവിലെ 11 ന് കോന്തുരുത്തി സെന്റ് ജോണ്‍ നെപുംസ്യാന്‍സ് പള്ളി സെമിത്തേരിയില്‍ നടക്കും.
Keywords: Anitha Thachankary, Tomin Thachankary, Death
COMMENTS