ബംഗളൂരു: ജീവന് രക്ഷിക്കാനായി സഹായിക്കണമെന്നു തമിഴ് സൂപ്പര്‍ താരം രജനീകാന്തിനോട് ആശുപത്രി കിടക്കയില്‍ കിടന്നുകൊണ്ട് നടി വിജയലക്ഷ്മിയുടെ...
ബംഗളൂരു: ജീവന് രക്ഷിക്കാനായി സഹായിക്കണമെന്നു തമിഴ് സൂപ്പര്‍ താരം രജനീകാന്തിനോട് ആശുപത്രി കിടക്കയില്‍ കിടന്നുകൊണ്ട് നടി വിജയലക്ഷ്മിയുടെ അഭ്യര്‍ത്ഥന.
നടിയുടെ അപേക്ഷയോടു സ്റ്റൈല്‍ മന്നന് പരസ്യമായി പ്രതികരിച്ചിട്ടില്ല.
പലവിധ രോഗങ്ങളാല്‍ വലയുകയാണ് വിജയലക്ഷ്മി. രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്ന് ഏതാനും ദിവസം മുന്‍പ് വിജയലക്ഷ്മിയെ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ശാരീരികവും മാനസികവുമായി അവശരത അനുഭവിക്കുകയാണെന്നും സഹായിക്കണമെന്നും വിജയലക്ഷ്മി വീഡിയോയിലൂടെ രജനിയോട് അഭ്യര്‍ത്ഥിച്ചു.
കന്നഡ നടന് രവി പ്രകാശ് സഹായിക്കാനെന്ന വ്യാജേന ഉപദ്രവിച്ചുവെന്നും അമ്മയ്ക്കും സഹോദരിക്കും വേണ്ടി തനിക്ക് പോരാടിയേ തീരൂ എന്നും വിജയലക്ഷ്മി പറയുന്നു.
മലയാളികള്‍ക്കും അറിയാവുന്ന നടിയാണ് വിജയലക്ഷ്മി. മോഹന്‍ലാല്‍ നായകനായ ദേവദൂതനില്‍ നായികയായിരുന്നു അവര്‍.
സിനിമയിലെ തിരക്കുകള്‍ക്കിടയിലാണ് രോഗങ്ങള്‍ വിജയലക്ഷ്മിയെ ബുദ്ധിമുട്ടിക്കാന്‍ തുടങ്ങിയത്. ദീര്‍ഘമായ ആശുപത്രിവാസം അവരെ സാമ്പത്തികമായും തകര്‍ത്തു.
COMMENTS