ന്യൂഡല്‍ഹി: എ.ടി.എം ഇടപാടുകള്‍ക്ക് നിശ്ചിത ഇടവേള നിര്‍ബ്ബന്ധമാക്കുന്നത് പരിഗണനയില്‍. ഒരു പ്രാവശ്യത്തെ എ.ടി.എമ്മിലെ ഇടപാടുകള്‍ക്ക് ശേഷം...
ന്യൂഡല്‍ഹി: എ.ടി.എം ഇടപാടുകള്‍ക്ക് നിശ്ചിത ഇടവേള നിര്‍ബ്ബന്ധമാക്കുന്നത് പരിഗണനയില്‍.
ഒരു പ്രാവശ്യത്തെ എ.ടി.എമ്മിലെ ഇടപാടുകള്‍ക്ക് ശേഷം അടുത്ത ഇടപാട് കുറഞ്ഞത് ആറ് മുതല്‍ 12 മണിക്കൂര്‍ കഴിഞ്ഞ് മാത്രം അനുവദനീയമെന്ന തരത്തിലുള്ള നിര്‍ദ്ദേശമാണ് ഡല്‍ഹിയിലെ സംസ്ഥാനതല ബാങ്കേഴ്സ് കമ്മിറ്റി മുന്നോട്ട് വച്ചിരിക്കുന്നത്.
ബാങ്ക് തട്ടിപ്പ് തടയുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് സംസ്ഥാനതല ബാങ്കേഴ്സ് കമ്മിറ്റി യോഗം വ്യക്തമാക്കുന്നത്.
നിര്‍ദ്ദേശം നടപ്പിലായാല്‍ ഒരു ഇടപാട് കഴിഞ്ഞ് നിശ്ചിത ഇടവേള കഴിഞ്ഞ് മാത്രമേ എ.ടി.എമ്മിലൂടെ അടുത്ത ഇടപാട് നടത്താന്‍ കഴിയൂ.
അതോടൊപ്പം എ.ടി.എം ഇടപാടുകള്‍ക്ക് വണ്‍ടൈം പാസ് വേര്‍ഡ് ഏര്‍പ്പെടുത്താനുള്ള നിര്‍ദ്ദേശവും യോഗത്തില്‍ ഉയര്‍ന്നു.
Keywords: ATM, Bank, New Delhi
COMMENTS