തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ സംഭവിച്ചത് ഒരു കാരണവശാലും നടക്കാൻ പാടില്ലാത്ത കാര്യങ്ങളാണെന്നും പ്രതികൾക്ക് ഒരു ദാക്ഷിണ്യവും ലഭിക്...
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ സംഭവിച്ചത് ഒരു കാരണവശാലും നടക്കാൻ പാടില്ലാത്ത കാര്യങ്ങളാണെന്നും പ്രതികൾക്ക് ഒരു ദാക്ഷിണ്യവും ലഭിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
കുറ്റക്കാർക്കെതിരെ ശക്തമായ നടപടി തന്നെ ഉണ്ടാകും. അത് ഇതിനകം തന്നെ എല്ലാവർക്കും ബോധ്യപ്പെട്ടു കാണുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രധാന പ്രതികളെ പിടികൂടിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തിയത്. പ്രതികളെ സർക്കാർ സംരക്ഷിക്കുന്നു എന്ന കടുത്ത ആക്ഷേപമുണ്ടായിരുന്നു.
സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, സ്പീക്കർ ശ്രീരാമകൃഷ്ണൻ, മന്ത്രി സുധാകരൻ, സി പി എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി തുടങ്ങിയവരും യൂണിവേഴ്സിറ്റി കോളേജിലെ അക്രമങ്ങളെ ശക്തമായ ഭാഷയിൽ അപലപിച്ചിരുന്നു.

COMMENTS