കോട്ടയം: മുന്‍ ധാരണപ്രകാരം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജൂലായ് 01 മുതല്‍ കേരളാ കോണ്‍ഗ്രസിനാണ്. എന്നാല്‍,...
കോട്ടയം: മുന്‍ ധാരണപ്രകാരം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജൂലായ് 01 മുതല്‍ കേരളാ കോണ്‍ഗ്രസിനാണ്.
എന്നാല്‍, കേരള കോണ്‍ഗ്രസ് എം പിളര്‍ന്നതോടെ കേരള കോണ്‍ഗ്രസിന് അകവാശപ്പെട്ട പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ജോസ് കെ മാണി വിഭഗവും, പി.ജെ. ജോസഫ് വിഭാഗവും സ്ഥാനാര്‍ത്ഥികളെ നിറുത്തിയതോടെ പ്രശ്ന പരിഹാരത്തിന് ചേര്‍ന്ന യു.ഡി.എഫ്. യോഗം പരിഹാരമാകാതെ പിരിഞ്ഞു.
22 പ്രതിനിധികളുള്ള ജില്ലാ പഞ്ചായത്തില്‍ കോണ്‍ഗ്രസിന് എട്ടും, കേരള കോണ്‍ഗ്രസിന് ആറും അംഗങ്ങളാണുള്ളത്. എന്നാല്‍, പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് കോണ്‍ഗ്രസ് വിട്ടുന്ന സാഹചര്യത്തില്‍ ക്വാറം തികയാത്തതിനാല്‍ തിരഞ്ഞെടുപ്പ് മാറ്റി വയ്ക്കുകയാണെന്ന് വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു പറഞ്ഞു.
COMMENTS