തിരുവനന്തപുരം: മഴക്കമ്മി മാറി പെരുമഴ എത്തിയതോടെ കേരളത്തിൽ വിവിധ ജില്ലകളിൽ വൻ നാശനഷ്ടങ്ങളും പ്രളയഭീതിയും. വിവിധ ജില്ലകളിൽ കലക്ടർമാർ ജാഗ്...
തിരുവനന്തപുരം: മഴക്കമ്മി മാറി പെരുമഴ എത്തിയതോടെ കേരളത്തിൽ വിവിധ ജില്ലകളിൽ വൻ നാശനഷ്ടങ്ങളും പ്രളയഭീതിയും.
വിവിധ ജില്ലകളിൽ കലക്ടർമാർ ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചു. പത്തനംതിട്ട, ഇടുക്കി, കാസർഗോഡ്, കോട്ടയം ജില്ലകളിലാണ് മഴക്കെടുതി ഏറ്റവും രൂക്ഷം.
ഇടുക്കി ജില്ലയിൽ ലോവർ പെരിയാർ, കല്ലാർകുട്ടി, മലങ്കര ഡാമുകളുടെ ഷട്ടറുകൾ ഉയർത്താൻ കളക്ടർ നിർദ്ദേശം നൽകി. ഈ ഡാമുകളിൽ സംഭരണശേഷിയുടെ അടുത്ത് ജലനിരപ്പ് ഉയർന്നതോടെയാണ് ഷട്ടർ ഉയർത്താൻ നിർദ്ദേശം നൽകിയത് .
30 സെൻറീമീറ്റർ വരെയാണ് ഈ ഡാമുകളിൽ ഷട്ടർ ഉയർത്തുന്നത്. പെരിയാർ, പമ്പ, മീനച്ചിൽ നദികളുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
കാസർകോട് ജില്ലയിൽ വൻനാശനഷ്ടങ്ങൾ മുൻനിർത്തി നാളെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ അവധി പ്രഖ്യാപിച്ചു.
പമ്പാ നദിയിൽ ജലനിരപ്പ് ഉയർന്ന് ഇന്ന് രാവിലെ ത്രിവേണിയിൽ ഗണപതി കോവിലിന്റെ പടി വരെ വെള്ളം എത്തി.
Keywords rail flood Kerala pamba pathanamthitta idukki

COMMENTS