'വൈറസ്' - സിനിമയിലെ ജനാധിപത്യം

അതീവ വിനാശകാരിയായ പകർച്ച വ്യാധി നിപ്പാ വൈറസിനെ കേരളം ഒറ്റക്കെട്ടായി അതിജീവിച്ചതിന്റെ യഥാതഥ പശ്ചാത്തലമാണ് ആഷിഖ് അബു ചിത്രം സിനിമ '...


അതീവ വിനാശകാരിയായ പകർച്ച വ്യാധി നിപ്പാ വൈറസിനെ കേരളം ഒറ്റക്കെട്ടായി അതിജീവിച്ചതിന്റെ യഥാതഥ പശ്ചാത്തലമാണ് ആഷിഖ് അബു ചിത്രം സിനിമ 'വൈറസ് 'ചർച്ച ചെയ്യുന്നത്. രോഗം കേന്ദ്ര ബിന്ദുവാകുന്ന നിരവധിയായ ഹോളിവുഡ് സിനിമകൾ ഉണ്ടായിട്ടുണ്ടെങ്കിലും മലയാളത്തിൽ ഈവിധം ഒരെണ്ണം ആദ്യമായിരിയ്ക്കും.

2018 ൽ കോഴിക്കോട് മലപ്പുറം ജില്ലകളിലായി പടർന്നുപിടിച്ച നിപ്പ വൈറസിലൂടെ 17 പേരാണ് മരണപ്പെട്ടത്. സംസ്ഥാനത്തെ വിശേഷിച്ചും രാജ്യത്തെ പൊതുവിലും സംഭ്രമത്തിലാഴ്ത്തിയ പകർച്ചവ്യാധിയെ ഭരണകൂടം ഏതേതു വിധമാണ് പൊരുതിത്തോൽപ്പിച്ചതെന്നതിന്റെ അതിവൈകാരികത അശേഷമില്ലാത്ത ദൃശ്യാവിഷ്ക്കാരമാണ് 'വൈറസ്'.

പകർച്ചവ്യാധികൾ മനുഷ്യനെ അകറ്റുന്നത് / അടുപ്പിക്കുന്നത് എങ്ങിനെയെന്നതും അവ ബന്ധങ്ങളുടെ സമതുലതയെ ഏതേതുവിധം സ്വാധീനിക്കുന്നു എന്നതും 'വൈറസ്' കൃത്യതയോടെ ചർച്ച ചെയ്യുന്നു.


'നിപ്പ' പ്രമേയമാകുന്ന സിനിമയുടെ സ്വഭാവം ഡോക്യുമെന്ററി / ഡോക്യുഫിക്ഷൻ തലത്തിലാകുമോ എന്ന നിലയിലെ ആശങ്ക ആസ്ഥാനത്താക്കിക്കൊണ്ട് കഥാപാത്രങ്ങളോരോന്നും 'ഉള്ളിലേക്കു' കടന്നു പോകുകയും നിപ്പയുടെ അശാന്തിയിലേക്കു വിരൽ പിടിക്കുകയും ചെയ്യുന്നു.

അസ്വസ്ഥതകളും പ്രതീക്ഷകളും സിഗ് സാഗ് ചെയ്യുന്ന നൂൽ വഴിയിലൂടെ മരണവും ജീവിതവും പലമുഖങ്ങളിലൂടെ മിന്നിമറയുമ്പോൾ വാങ്ങിവെച്ച പോപ്പ് കോണും ലഘുപാനീയങ്ങളും കോപ്പകളൊഴിയാതെ അവശേഷിയ്ക്കും.

ജീവൻ നൽകി നിപ്പയ്ക്കു മേൽ സഹനം തീർത്ത നിത്യജീവിതത്തിലെ സിസ്റ്റർ ലിനി (റിമ കല്ലിങ്കൽ), രോഗപ്രതിരോധപ്രവർത്തനങ്ങളെ കൂട്ടിയോജിപ്പിച്ച ആരോഗ്യ സാമൂഹിക ക്ഷേമ വകുപ്പുമന്ത്രി കെ കെ ഷൈലജ ടീച്ചർ (രേവതി), കുഞ്ചാക്കോ ബോബൻ, ആസിഫ് അലി അലി, പാർവതി, ടോവിനോ തോമസ്, റഹ്മാൻ, ഇന്ദ്രജിത്ത് സുകുമാരൻ, ഇന്ദ്രൻസ്, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തൻ, മഡോണ സെബാസ്റ്റ്യൻ, രമ്യ നമ്പീശൻ, ജോജു ജോർജ് അടക്കം അഭിനേതാക്കളുടെ മികച്ച നിര സിനിമയെ സവിശേഷമാക്കുന്നു.

രാജീവ് രവിയും ഷൈജു ഖാലിദും ആണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്; സൈജു ശ്രീധരൻ എഡിറ്റിങ്ങും.

'നിപ്പ കാലത്തെ' ജീവിതം കയ്യടക്കത്തോടെ പറയുന്ന 'വൈറസ്'; സിനിമ സാമൂഹിക മാറ്റത്തിന്റെ ചാലകശക്തിയാകുന്നത് എങ്ങിനെയെന്നതിന്റെ ലക്ഷണമൊത്ത ഉദാഹരണങ്ങളിൽ ഒന്നാണ്. പകർച്ചവ്യാധികൾക്കുമേൽ കേരളത്തിന്റെ പൊതുജനാരോഗ്യമേഖല അഭിമാനകരമായ അതിജീവനം സാധ്യമാക്കുന്ന സമകാലീന സാഹചര്യങ്ങളിൽ വിശേഷിച്ചും, 'വൈറസ്' മികവുറ്റ സാമൂഹിക സന്ദേശമാണ് പങ്കുവെയ്ക്കുന്നത്.

Keywords: Virus Movie, Nipah Virus, Ashiq Abu, Shylaja Teacher, KG Sooraj

COMMENTS


Name

',1,11,1,a,1,Accident,1,Ambulance,1,Army,1,Arrest,2,Aruvikkara,2,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,93,Cinema,1245,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,14,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,2,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,2255,Indonesia,1,Jayalalithaa,1,K M Mani,2,Karthikeyan,2,Kerala,4382,Kochi.,2,Latest News,3,lifestyle,103,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,323,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,6,newsspecial,194,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,154,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,135,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6267,Solar Case,1,speaker,1,Sports,485,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,501,
ltr
item
VygaNews: 'വൈറസ്' - സിനിമയിലെ ജനാധിപത്യം
'വൈറസ്' - സിനിമയിലെ ജനാധിപത്യം
https://1.bp.blogspot.com/-ayf_FQv_8lE/XQ-hCMGjhxI/AAAAAAAAJgM/3MiqS1_KrnIUec0t7IQAbt8tfCTgpIawACLcBGAs/s640/virus%2Bmovie.png
https://1.bp.blogspot.com/-ayf_FQv_8lE/XQ-hCMGjhxI/AAAAAAAAJgM/3MiqS1_KrnIUec0t7IQAbt8tfCTgpIawACLcBGAs/s72-c/virus%2Bmovie.png
VygaNews
http://www.vyganews.com/2019/06/virus-malayalam-movie-review-by-kg-surej.html
http://www.vyganews.com/
http://www.vyganews.com/
http://www.vyganews.com/2019/06/virus-malayalam-movie-review-by-kg-surej.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy