ന്യൂഡല്‍ഹി : ബിജെപി വര്‍ക്കിംഗ് പ്രസിഡന്റായി മുന്‍ കേന്ദ്രമന്ത്രി ജെ.പി. നഡ്ഡയെ പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡ് തിരഞ്ഞെടുത്തു. അമിത് ഷാ ...
ന്യൂഡല്‍ഹി : ബിജെപി വര്‍ക്കിംഗ് പ്രസിഡന്റായി മുന്‍ കേന്ദ്രമന്ത്രി ജെ.പി. നഡ്ഡയെ പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡ് തിരഞ്ഞെടുത്തു. അമിത് ഷാ തന്നെ പാര്‍ട്ടി അദ്ധ്യക്ഷനായി തുടരും. പാര്‍ട്ടിയുടെ നിത്യകാര്യങ്ങള്‍ നോക്കി നടത്തുകയാണ് നഡ്ഡയുടെ ചുമതല.
നഡ്ഡ വര്‍ക്കിംഗ് പ്രസിഡന്റാവുമെന്നു നേരത്തേ തന്നെ വാര്‍ത്തയുണ്ടായിരുന്നു. ഇക്കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിന്റെ ചുമതല നഡ്ഡയ്ക്കായിരുന്നു. പ്രതിപക്ഷ കക്ഷികള്‍ ഒരുമിച്ചു നിന്നിട്ടും യുപിയില്‍ അമ്പരപ്പിക്കുന്ന വിജയമാണ് നഡ്ഡയുടെ നേതൃത്വത്തില്‍ പാര്‍ട്ടി നേടിയത്.
പ്രതിരോധമന്ത്രി രാജ്നാഥ് സിംഗാണ് നഡ്ഡയുടെ നിയമനകാര്യം അറിയിച്ചത്. അമിത് ഷാ ജിയുടെ നേതൃത്വത്തില്‍ ബി.ജെ.പി. വലിയ വിജയമാണ് തിരഞ്ഞെടുപ്പില്‍ നേടിയത്. ഇതിനിടെ അദ്ദേഹത്തെ പ്രധാനമന്ത്രി അദ്ദേഹത്തെ ആഭ്യന്തരമന്ത്രാലയത്തിലേക്ക് നിയമിച്ചു. എല്ലാ ചുമതലകളും അദ്ദേഹത്തിന് ഒരുമിച്ചു കൈകാര്യം ചെയ്യാന്‍ കഴിയാത്തതിനാലാണ് വര്‍ക്കിംഗ് പ്രസിഡന്റിനെ നിയിക്കുന്നത്- രാജ്നാഥ് സിംഗ് പറഞ്ഞു.
BJP, Parliamentary, Union Minister, JP Nadda, working president, Amit Shah, Cabinet, Union Home Minister, Mahagathbandhan, Defence Minister, Rajnath Singh
COMMENTS