ഇന്ത്യയ്ക്കു വിജയത്തുടക്കം, ദക്ഷിണാഫ്രിക്കയ്‌യെ വീഴ്ത്തിയത് ആറു വിക്കറ്റിന്

സതാംപ്ടണ്‍ : ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം. രണ്ട് ഓവര്‍ ബാക്കി നില്‍ക്കെയാണ് ഇന്ത...

സതാംപ്ടണ്‍ : ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം.

രണ്ട് ഓവര്‍ ബാക്കി നില്‍ക്കെയാണ് ഇന്ത്യന്‍ ജയം. സെഞ്ചുറി (122 നോട്ടൗട്ട്) ആദ്യന്തം നയിച്ച രോഹിത് ശര്‍മ്മയാണ് ഇന്ത്യയുടെ വിജയശില്‍പ്പി. 144 പന്ത് നേരിട്ട രോഹിത് 122 റണ്‍ നേടി പുറത്താകാതെ നിന്നു. രോഹിത് തന്നെയാണ് മാന്‍ ഒഫ് ദി മാച്ചും.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയെ ചഹലിന്റെ ഗംഭീര ബൗളിംഗ് ആണ് വരി
ഞ്ഞുകെട്ടിയത്. 50 ഓവറില്‍ 227/9 എന്ന നിലയില്‍ ദക്ഷിണാഫ്രിക്കയെ ഇന്ത്യന്‍ ബോളര്‍മാര്‍ ഒതുക്കുകയായിരുന്നു.

ഒരു ഘട്ടത്തില്‍ 89ന് അഞ്ച് എന്ന ദയനീയാവസ്ഥയിലായിപ്പോയി ദക്ഷിണാഫ്രിക്ക. വാലറ്റം നടത്തിയ ചെറത്തുനില്‍പ്പിലൂടെയാണ് ദക്ഷിണാഫ്രിക്ക 227ലെത്തിയത്.

42 റണ്‍സ് എടുത്ത ക്രിസ് മോറിസാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ഇന്ത്യക്ക് വേണ്ടി ഭുവനേശ്വര്‍, ബുംറ എന്നിവര്‍ രണ്ടും കുല്‍ദീപ് യാദവ് ഒരു വിക്കറ്റും വീഴ്ത്തി. ആദ്യ ആറ് ഓവറിനിടെ തന്നെ ദക്ഷിണഫ്രിക്കന്‍ ഓപ്പണര്‍മാരായ ഹാഷിം അംല (6), ക്വിന്റണ്‍ ഡി കോക്ക് (10) എന്നിവരെ പുറത്താക്കി ബുംറ ഇന്ത്യക്ക് അളവറ്റ ആത്മവിശ്വാസം നല്‍കി.

മറുപടിക്കിറങ്ങിയ ഇന്ത്യയും തുടക്കത്തില്‍ പതറി.  റബാദയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കിന് ക്യാച്ച് നല്‍കി ശിഖര്‍ ധവാന്‍ മടങ്ങുമ്പോള്‍ സമ്പാദ്യം എട്ടു റണ്‍സായിരുന്നു. ഓഫ് സ്റ്റംപിന് പുറത്ത് വന്ന പന്ത് കളിക്കാന്‍ ശ്രമിച്ച് കീപ്പറുടെ കൈകളിലെത്തുകയായിരുന്നു ധവാന്‍.

തുടര്‍ന്നുവന്ന ക്യാപ്ടന്‍ വിരാട് കോലി രോഹിത്തുമായി 41 റണ്‍സ് കൂട്ടിച്ചേര്‍ത്തു നില്‍ക്കെ, ഫെഹ്ലുക്വാവോയുടെ ബാക്ക് ഓഫ് ലെങ്ത് പന്ത് തേര്‍ഡ് മാനിലേക്ക് കളിക്കാന്‍ ശ്രമിച്ച് ഡി കോക്കിനു ക്യാച്ച് നല്കി പുറത്തായി.

തുടര്‍ന്ന് നാലാമനായെത്തിയ കെഎല്‍ രാഹുലുമായി ചേര്‍ന്ന് രോഹിത് 85 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി കളി ഇന്ത്യയുടെ വരുതിയിലേക്കു കൊണ്ടുവന്നു. റബാഡയുടെ പന്തില്‍ ഡുപ്ലസിക്ക് ക്യാച്ച് നല്കി രാഹുല്‍ മടങ്ങി. തുടര്‍ന്ന് ധോണിയെത്തിയതോടെ കളിയുടെ ഗതി മാറി. 47-ാം ഓവറിലെ ആദ്യ പന്തില്‍ മോറിസ് ധോണിയെ റിട്ടേണ്‍ ക്യാച്ചില്‍ പുറത്താക്കുമ്പോള്‍ ഇന്ത്യ വിജയം ഏതാണ്ട് ഉറപ്പിച്ചുകഴിഞ്ഞിരുന്നു.

രോഹിത് ശര്‍മയും (122) ഹര്‍ദിക് പാണ്ഡ്യയും(15) ക്രീസില്‍ നില്‍ക്കേ ഇന്ത്യ 48-ാം ഓവറില്‍ ജയത്തിലെത്തുകയായിരുന്നു.


COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4962,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10794,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1429,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1086,
ltr
item
www.vyganews.com: ഇന്ത്യയ്ക്കു വിജയത്തുടക്കം, ദക്ഷിണാഫ്രിക്കയ്‌യെ വീഴ്ത്തിയത് ആറു വിക്കറ്റിന്
ഇന്ത്യയ്ക്കു വിജയത്തുടക്കം, ദക്ഷിണാഫ്രിക്കയ്‌യെ വീഴ്ത്തിയത് ആറു വിക്കറ്റിന്
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhS5cl6tuZpFVvVsv7oxeV0MbaGoFuCQslB-HHGwKFygyBpIUwILr-qoej0FVvxNfg1PhaRsY9CIfjYYPTGtR8vFUDZ96u-O5-jVpR7iV7H21ZHED9-jHMn7jxeephxOBcR3zsNKLA2_zA/s320/inda+south+africa.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhS5cl6tuZpFVvVsv7oxeV0MbaGoFuCQslB-HHGwKFygyBpIUwILr-qoej0FVvxNfg1PhaRsY9CIfjYYPTGtR8vFUDZ96u-O5-jVpR7iV7H21ZHED9-jHMn7jxeephxOBcR3zsNKLA2_zA/s72-c/inda+south+africa.png
www.vyganews.com
https://www.vyganews.com/2019/06/india-defeated-south-africa.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2019/06/india-defeated-south-africa.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy