മുന്‍ ധനമന്ത്രി വി വിശ്വനാഥ മേനോന്‍ അന്തരിച്ചു

കൊച്ചി: മുന്‍ ധനമന്ത്രിയും എംപിയും കമ്യൂണിസ്റ്റ് നേതാവുമായ വി വിശ്വനാഥ മേനോന്‍ (93) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചിക...

കൊച്ചി: മുന്‍ ധനമന്ത്രിയും എംപിയും കമ്യൂണിസ്റ്റ് നേതാവുമായ വി വിശ്വനാഥ മേനോന്‍ (93) അന്തരിച്ചു.

വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന  അദ്ദേഹം രാവിലെ എട്ടരയോടെ എറണാകുളം ലക്ഷ്മി ആശുപത്രിയിലായിരുന്നു അന്തരിച്ചത്.

അഡ്വ. അമ്പാടി നാരായണ മേനോന്റെയും വടക്കൂട്ട് ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനായി 1927 ജനുവരി 15 ന് എറണാകുളത്താണ് ജനിച്ചത്.

ഭാര്യ: കെ പ്രഭാവതി മേനോന്‍ (റിട്ട. ടീച്ചര്‍) മക്കള്‍: അഡ്വ. വി അജിത് നാരായണന്‍ (മുന്‍ സീനിയര്‍ ഗവ. പ്ലീഡര്‍) ഡോ. വി മാധവചന്ദ്രന്‍, മരുമക്കള്‍: ഡോ. ശ്രീജ അജിത് (അസി. പ്രൊഫസര്‍ സെന്റ് പീറ്റേഴ്‌സ് കോളേജ്, കോലഞ്ചേരി)  പ്രീതി മാധവ് (അസി. പ്രൊഫസര്‍ എംഇഎസ് കോളേജ്, എടത്തല)  കലൂര്‍ ദേശാഭിമാനി റോഡ്  ടാഗോര്‍ സ്ട്രീറ്റ് വടക്കൂട്ട് വീട്ടിലായിരുന്നു താമസം.

എറണാകുളം ശ്രീരാമവര്‍മ സ്‌കൂളിലും മഹാരാജാസ് കോളേജിലും മുംബയ്   ലോ കോളേജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

ഹൈക്കോടതി അഭിഭാഷകനായിരുന്നു. അഖില കൊച്ചി വിദ്യാര്‍ഥി ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിന് പലവട്ടം അറസ്റ്റിലായി.

1956 ല്‍ എറണാകുളം മുനിസിപ്പല്‍ കൗണ്‍സില്‍ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. മട്ടാഞ്ചേരി, എറണാകുളം, ഫോര്‍ട്ടുകൊച്ചി എന്നീ പ്രദേശങ്ങള്‍ ചേര്‍ത്ത് കൊച്ചി നഗരസഭ ഉണ്ടാക്കണമെന്ന പ്രമേയത്തിന്റെ അവതാരകനായിരുന്നു.

1960 ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എറണാകുളത്തു നിന്ന് കമ്യൂണിസ്റ്റ് പാര്‍ടി സ്ഥാനാര്‍ഥിയായി മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു.

1964 ല്‍ പാര്‍ടി പിളര്‍ന്നപ്പോള്‍ സിപിഎമ്മില്‍ നിലകൊണ്ടു. 1964 ല്‍ ചൈനീസ് ചാരനെന്ന പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടു. 18 മാസം ജയിലില്‍ കഴിഞ്ഞു.

1967 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ നിന്ന് മുന്‍ കേന്ദ്രമന്ത്രി എ എം തോമസിനെ പരാജയപ്പെടുത്തി. 1971 ല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചു പരാജയപ്പെട്ടു. 1974 ല്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. രാജന്‍ സംഭവം രാജ്യസഭയിലൂടെ ആദ്യമായി ഉന്നയിച്ചത് വിശ്വനാഥ മേനോന്‍ ആയിരുന്നു.  സിഐടിയു അഖിലേന്ത്യാ വര്‍ക്കിങ് കമ്മിറ്റിയംഗമായിരുന്നു.

1987 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തില്‍ നിന്ന് മല്‍സരിച്ചു വിജയിച്ച് ഇ കെ നായനാര്‍ മന്ത്രിസഭയില്‍ ധനകാര്യ മന്ത്രിയായി.


ആത്മകഥയായ 'കാലത്തിനൊപ്പം മായാത്ത ഓര്‍മകള്‍' ഗാന്ധിയുടെ പീഡാനുഭവങ്ങള്‍ (നാടക വിവര്‍ത്തനം) , മറുവാക്ക് (ലേഖന സമാഹാരം) എന്നീ ഗ്രന്ഥങ്ങള്‍ രചിച്ചു.


COMMENTS


Name

',1,11,1,a,1,Accident,1,Ambulance,1,Army,1,Arrest,2,Aruvikkara,2,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,75,Cinema,1243,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,14,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,2,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,2076,Indonesia,1,Jayalalithaa,1,K M Mani,2,Karthikeyan,2,Kerala,4091,Kochi.,2,Latest News,3,lifestyle,93,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,279,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,6,newsspecial,194,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,152,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,123,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6252,Solar Case,1,speaker,1,Sports,457,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,462,
ltr
item
VygaNews: മുന്‍ ധനമന്ത്രി വി വിശ്വനാഥ മേനോന്‍ അന്തരിച്ചു
മുന്‍ ധനമന്ത്രി വി വിശ്വനാഥ മേനോന്‍ അന്തരിച്ചു
https://2.bp.blogspot.com/-ktpPfj9nB_8/XMvmIrW65sI/AAAAAAAAIaM/RFwJ_-kLXj8vfZYAvmgwzMFGD5cG9pFeQCLcBGAs/s640/viswantha%2Bmenon%2Bcpm.png
https://2.bp.blogspot.com/-ktpPfj9nB_8/XMvmIrW65sI/AAAAAAAAIaM/RFwJ_-kLXj8vfZYAvmgwzMFGD5cG9pFeQCLcBGAs/s72-c/viswantha%2Bmenon%2Bcpm.png
VygaNews
http://www.vyganews.com/2019/05/v-siswanatha-menon-passed-away.html
http://www.vyganews.com/
http://www.vyganews.com/
http://www.vyganews.com/2019/05/v-siswanatha-menon-passed-away.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy