ലക്നോ: ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിയുടെ അമേഠിയിലെ സഹായിയായിരുന്ന മുന്‍ ഗാമത്തലവന് സുരേന്ദ്ര സിംഗിനെ വെടിവച്ചു കൊന്ന...
ലക്നോ: ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിയുടെ അമേഠിയിലെ സഹായിയായിരുന്ന മുന്‍ ഗാമത്തലവന് സുരേന്ദ്ര സിംഗിനെ വെടിവച്ചു കൊന്നു.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടു യുവാക്കളെ അറസ്റ്റുചെയ്തിട്ടുണ്ട്. ഇവരെ ചോദ്യംചെയ്തുവരികയാണെന്നു പൊലീസ് പറഞ്ഞു.
സ്മൃതി കഴിഞ്ഞ തവണ അമേഠിയില്‍ ബിജെപി സ്ഥാനാര്‍ഥയായി എത്തിയതുമുതല്‍ സുരേന്ദ്ര സിംഗ് അവര്‍ക്കൊപ്പം സഹായിയായുണ്ടായിരുന്നു.
ബറുവിയ ഗ്രാമത്തിലെ മുന്‍ തലവനാണ് സുരേന്ദ്ര സിംഗ് (50). ശനിയാഴ്ച രാത്രി 11.30 നാണ് വെടിയേറ്റ് മരിച്ചതെന്ന് അഡിഷനല്‍ പൊലീസ് സൂപ്രണ്ട് ദയാ റാം പറഞ്ഞു. സുരേന്ദ്രസിംഗിനെ ലക്നൗ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ അന്ത്യം സംഭവിച്ചു.
'ഈ സംഭവം ഒരു രാഷ്ട്രീയ കൊലപാതകമാണെന്ന് പറയാനാവില്ല. എല്ലാ വശങ്ങളും പരിശോധിക്കുകയാണ്. പഴയ ശത്രുതയുമുണ്ടാകാം, അമേഠി എസ്പി രാജേഷ് കുമാര്‍ പറഞ്ഞു.
സ്മൃതിയുടെ തിരഞ്ഞെടുപ്പു പ്രചരണം ഏകോപ്പിക്കുന്നതിനായിരുന്നു സുരേന്ദ്രസിംഗ് ഗ്രാമത്തലന്റെ ചുമതല ഒഴിഞ്ഞത്.
COMMENTS