ഗു ഡ്ഗാവില് വോട്ടു രേഖപ്പെടുത്തിയ ശേഷം പുറത്തേയ്ക്കു വരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന് വിരാട് കോലി ന്യൂഡല്‍ഹി : ലോക്സഭാ തി...
ഗുഡ്ഗാവില്‍ വോട്ടു രേഖപ്പെടുത്തിയ ശേഷം പുറത്തേയ്ക്കു വരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന് വിരാട് കോലി
ന്യൂഡല്‍ഹി : ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആറാംഘട്ട പോളിംഗ് ആരംഭിച്ചു. 59 മണ്ഡലങ്ങളിലായി 979 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.
ബിഹാറിലും മധ്യപ്രദേശിലും ബംഗാളിലും ഝാര്‍ഖണ്ഡിലും ഉത്തര്‍പ്രദേശിലും ഹരിയാനയിലും ന്യൂഡല്‍ഹിയിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ബിജെപിയെ സംബന്ധിച്ച് ഈ ഘട്ടം അതിനിര്‍ണായകമാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഈ 59 സീറ്റുകളില്‍ 45 എണ്ണത്തിലും ബിജെപിക്കായിരുന്നു വിജയം.
ഇത്തവണ ആ വിജയം ആവര്‍ത്തിക്കാന്‍ കഴിയുമോ എന്ന കാര്യം സംശയമാണ്. ഇതുതന്നെയാണ് ബിജെപിയുടെ ബിജെപിയുടെ സാധ്യതകളെ കുറയ്ക്കുന്നതും. ഇക്കുറി ജനവിധി തേടുന്നവരില്‍ ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, മുന്‍ കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, പരിസ്ഥിതി പ്രവര്‍ത്തക കൂടിയായ ബിജെപി എംപി മീനാക്ഷി ലേഖി, കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്, ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ (ബിജെപി) തുടങ്ങിയവര്‍ ഈ ഘട്ടത്തില്‍ ജനവിധി തേടുന്നുണ്ട്.
ബംഗാളിലെ ത്ധാര്ഗം ജില്ലയിലെ ഒരു പോളിംഗ് ബൂത്തിന് സമീപം ബിജെപി പ്രവര്‍ത്തകനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കൊലപാതകത്തിനു പിന്നില്‍ തൃണമൂല്‍ പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചു. ഇവിടെ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെടിയേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഈ പ്രദേശങ്ങളെല്ലാം തന്നെ കടുത്ത സംഘര്‍ഷം നിലനില്‍ക്കുകയാണ്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇനി ഒരു ഘട്ടം മാത്രമാണ് ശേഷിക്കുന്നത്. വരുന്ന 19 ന് പ്രധാനമന്ത്രി നരേന്ദ്രമോഡി ഉള്‍പ്പെടെയുള്ളവരുടെ ജനവിധി രേഖപ്പെടുത്തും. 23 ന് വോട്ടെണ്ണല്‍ നടത്തും
COMMENTS