കണ്ണൂര്‍: പിലാത്തറയില്‍ കള്ളവോട്ട് ചെയ്ത സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സി.പി.എം പഞ്ചായത്ത് അംഗം എം.വി സലീന, കെ.പി സു...
കണ്ണൂര്‍: പിലാത്തറയില്‍ കള്ളവോട്ട് ചെയ്ത സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സി.പി.എം പഞ്ചായത്ത് അംഗം എം.വി സലീന, കെ.പി സുമയ്യ, പത്മിനി എന്നിവര്‍ക്കെതിരെയാണ് പൊലീസ് ക്രിമിനല്‍ കേസെടുത്തത്. ആള്‍മാറാട്ടം അടക്കമുള്ള വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങള്‍ വഴി ഇവര്‍ കള്ള വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതേതുടര്‍ന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ കളക്ടറോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ജനപ്രാതിനിധ്യ നിയമം അനുസരിച്ചും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നടപടിക്കെതിരെ സി.പി.എം സംസ്ഥാന നേതൃത്വം രംഗത്തെത്തിയിരുന്നു. ഇവര്‍ മൂവരും ഓപ്പണ്‍ വോട്ടാണ് ചെയ്തതെന്നായിരുന്നു സി.പി.എമ്മിന്റെ വാദം.
Keywords: Bogus vote, Kannur, Case, CPM

COMMENTS