ന്യൂഡല്‍ഹി: അമേഠിയിലെ ഗ്രാമത്തലവനും സ്മൃതി ഇറാനി എം.പിയുടെ അടുത്ത സഹായിയുമായിരുന്ന സുരേന്ദ്ര സിങ്ങിന്റെ കൊലപാതകത്തിനു പിന്നില്‍ ബി.ജെ.പി ...
ന്യൂഡല്‍ഹി: അമേഠിയിലെ ഗ്രാമത്തലവനും സ്മൃതി ഇറാനി എം.പിയുടെ അടുത്ത സഹായിയുമായിരുന്ന സുരേന്ദ്ര സിങ്ങിന്റെ കൊലപാതകത്തിനു പിന്നില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ തന്നെയെന്ന് പൊലീസ്. ബി.ജെ.പി പ്രവര്‍ത്തകര്‍ക്കിടയിലെ കുടിപ്പകയാണ് കൊലപാതകത്തില്‍ കലാശിച്ചത്.
സംഭവത്തില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടുപേര്‍ ഒളിവിലാണ്. അഞ്ചുപേര്‍ ചേര്‍ന്നാണ് കൊല നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.
കൊലയാളികളില്‍ ഒരാള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മോഹമുണ്ടായിരുന്നെന്നും അതിനെ സുരേന്ദ്ര സിങ് എതിര്‍ത്തതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും സംസ്ഥാന പൊലീസ് മേധാവി ഒ.പി സിങ് വ്യക്തമാക്കി.
അതേസമയം ഈ കൊലപാതകത്തിനു പിന്നില്‍ കോണ്‍ഗ്രസാണെന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം.
Keywords: Amethi, Murder, Smrithi Irani, Police

COMMENTS