ബിജെപിയും ആര്‍എസ്എസും എതിര്‍ശബ്ദങ്ങളെ തുടച്ചുനീക്കുന്നു, മലയാളികള്‍ ഹൃദയവിശാലതയുടെ ഉദാഹരണം: രാഹുല്‍ ഗാന്ധി

പത്തനാപുരം: രാജ്യത്തെ ഏറ്റവും ഹൃദയവിശാലതയും ആത്മവിശ്വാസവുമുള്ള ജനതയാണ് മലയാളികളെന്നു കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തുല്യതയു...



പത്തനാപുരം: രാജ്യത്തെ ഏറ്റവും ഹൃദയവിശാലതയും ആത്മവിശ്വാസവുമുള്ള ജനതയാണ് മലയാളികളെന്നു കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

തുല്യതയുടെ ഏറ്റവും വലിയ ഉദാഹരണമാണ് കേരളത്തിലെ ജനസമൂഹം. തുല്യമായ ബന്ധത്തിന്റെ ഉദാഹരണങ്ങളാണ് കേരളം ലോകത്തോട് പറയുന്നത്. രാജ്യങ്ങള്‍ക്കും നാട്ടുകാര്‍ക്കും മാതൃകയാക്കാവുന്ന ഒന്നാണ് കേരളത്തിന്റെ ഈ പൊതു സ്വഭാവം. പത്തനാപുരത്ത് യുഡിഎഫ് തിരഞ്ഞെടുപ്പ് യോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു രാഹുല്‍.

നിരവധി ആശയങ്ങള്‍ ചേര്‍ന്ന ഒരു ജനപഥമാണ് ഇന്ത്യ. ആര്‍എസ്എസും ബിജെപിയും അവര്‍ക്കെതിരെ വരുന്ന എല്ലാ ശബ്ദങ്ങളെയും തുടച്ചുനീക്കിക്കൊണ്ടിരിക്കുകയാണ്. ഒറ്റ വ്യക്തിയും ഒരു ആശയവുമാണ് രാജ്യത്തെ ഭരിക്കേണ്ടതെന്ന് കോണ്‍ഗ്രസ് വിശ്വസിക്കുന്നില്ല. തങ്ങളുടെ ആശയങ്ങളോട് യോജിക്കാത്തവരെ ഒന്നാകെ അടിച്ചമര്‍ത്തുകയാണ് ബിജെപി. അക്കാരണം കൊണ്ടാണ് കോണ്‍ഗ്രസിനെ ഇന്ത്യയില്‍നിന്ന് തുടച്ചുനീക്കുമെന്ന് ബിജെപി പറയുന്നത്.

ഞങ്ങള്‍ ബിജെപിയെ തുടച്ചുനീക്കുമെന്ന് പറയുന്നില്ല. നിങ്ങളെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തുമെന്ന് മാത്രമാണ് ഞങ്ങള്‍ പറയുന്നത്. ഞങ്ങള്‍ നിങ്ങളെ ആക്രമിക്കില്ല. അഹിംസയുടെയും സ്‌നേഹത്തിന്റെയും ഭാഷയില്‍ നിങ്ങള്‍ തെറ്റാണെന്ന് ഞങ്ങള്‍ നിങ്ങളെ ബോധ്യപ്പെടുത്തും. ഞങ്ങള്‍ക്ക് പ്രധാനം ഒരു പ്രത്യേക ആശയമല്ല. ഇവിടുത്തെ ഓരോ വ്യക്തിയുടെയും ആശയങ്ങളും ആത്മസൗന്ദര്യവും ഉള്‍ക്കൊള്ളുന്നതാണ് കോണ്‍ഗ്രസിന്റെ നയസമീപനം.

ഇന്ത്യ എന്റെ രാജ്യമാണെന്ന് ഇവിടെയുള്ള ഓരോ വ്യക്തിക്കും തോന്നണം. മതവും ഭാഷയും സംസ്‌കാരവും ഒന്നും അതിന് തടസ്സമാകാന്‍ പാടില്ല. കേരളം ഇത്തരമൊരു സംസ്‌കാരത്തോടൊപ്പം നില്‍ക്കുന്നതുകൊണ്ടാണ് ഞാന്‍ ഇവിടെ നിന്നു മത്സരിക്കുന്നത്, രാഹുല്‍ പറഞ്ഞു.

നരേന്ദ്രമോഡി സര്‍ക്കാര്‍ കേരളത്തിലെ കശുഅണ്ടി തൊഴിലാളികള്‍ക്കുവേണ്ടി ഒന്നും ചെയ്തില്ലെന്നും രാഹുല്‍ ആരോപിച്ചു. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ മോഡി ഒരിക്കലും ശ്രമിച്ചിട്ടില്ല. പറഞ്ഞ വാഗ്ദാനങ്ങള്‍ ഒന്നും പാലിച്ചില്ല. എന്നാല്‍ അനില്‍ അംബാനിക്ക് നല്‍കിയ വാഗ്ദാനം അദ്ദേഹം കൃത്യമായി പാലിച്ചു. തന്റെ അതിസമ്പന്നരായ 15 സുഹൃത്തുക്കള്‍ക്ക് അദ്ദേഹം കോടികള്‍ നല്‍കിയെങ്കില്‍ സമാനമായി രാജ്യത്തെ പാവപ്പെട്ടവര്‍ക്കും കോടികള്‍ നല്‍കാന്‍ സാധിക്കുന്ന ഒരു ആശയമാണ് ഞങ്ങളുടെ പക്കലുള്ളത്.

ഞങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന അന്യായ പദ്ധതി പ്രകാരം സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടില്‍ ആയിരിക്കും പണം നിക്ഷേപിക്കുക. പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ക്ക് പണം ദീര്‍ഘവീക്ഷണത്തോടെ ചെലവഴിക്കാന്‍ സാധിക്കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ അഭിപ്രായപ്പെട്ടു. കൊല്ലം, പത്തനംതിട്ട മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പ്രചരണാര്‍ത്ഥമാണ് രാഹുല്‍ പത്തനാപുരത്ത് എത്തിയത്

തിരക്കിട്ട തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുമായാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കേരളത്തിലെത്തിയിട്ടുള്ളത്. ഇന്നലെ രാത്രി തിരുവനന്തപുരത്തെത്തിയ രാഹുല്‍ കോവളത്തെ ഉദയസമുദ്ര ഹോട്ടലിലാണ് താമസിച്ചത്.

ഇന്ന് അഞ്ചു തെക്കന്‍ ജില്ലകളിലാണ് രാഹുലിന്റെ പ്രചരണപരിപാടികള്‍. ഇതുകൂടാതെ പാലായിലെത്തി കെഎം മാണിയുടെ കുടുംബാംഗങ്ങളെ കണ്ട് രാഹുല്‍ അനുശോചനമറിയിക്കുകയും ചെയ്യും.

തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്റ്ററില്‍ പത്തനാപുരം സ്റ്റീഫന്‍സ് സ്‌കൂള്‍ ഗ്രൗണ്ടിലാണ് രാഹുല്‍ ഇറങ്ങിയത്. പത്തനാപുരത്തുനിന്ന് പത്തനംതിട്ടയിലേക്കാണ് രാഹുല്‍ പോവുക. അവിടെ കെ കെ നായര്‍ സ്റ്റേഡിയത്തില്‍ പൊതുയോഗത്തില്‍ പങ്കെടുക്കും. പത്തനംതിട്ടയിലെ പൊതുയോഗത്തിനുശേഷം ഹെലികോപ്റ്ററില്‍ പാലായിലെത്തും. അന്തരിച്ച കെഎം മാണിയുടെ വീട്ടിലേക്ക് പോയശേഷം  ആലപ്പുഴയിലേക്ക് എത്തും. ഷാനിമോള്‍ ഉസ്മാന്റെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കും. വൈകിട്ട് മൂന്നിന് ആലപ്പുഴ മുനിസിപ്പല്‍ സ്റ്റേഡിയം ഗ്രൗണ്ടിലാണ് പൊതുയോഗം.

ആലപ്പുഴയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് എത്തുന്ന രാഹുല്‍ വൈകിട്ട് അഞ്ചരയ്ക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ശശിതരൂരിന്റെ തിരഞ്ഞെടുപ്പ് യോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കും. ഇന്ന് രാത്രി കണ്ണൂരിലേക്ക് തിരിക്കുന്ന രാഹുല്‍ നാളെ രാവിലെ ഏഴരയ്ക്ക് അവിടെ കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളിലെ യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.

കണ്ണൂരിലെ യോഗത്തിനുശേഷം രാഹുല്‍ സ്വന്തം മണ്ഡലമായ വയനാട്ടിലേക്ക് പോകും. അവിടെ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ബത്തേരി, തൃത്താല, വണ്ടൂര്‍, തിരുവമ്പാടി എന്നിവിടങ്ങളില്‍ രാഹുല്‍ പ്രസംഗിക്കും.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5038,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10976,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1451,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1105,
ltr
item
www.vyganews.com: ബിജെപിയും ആര്‍എസ്എസും എതിര്‍ശബ്ദങ്ങളെ തുടച്ചുനീക്കുന്നു, മലയാളികള്‍ ഹൃദയവിശാലതയുടെ ഉദാഹരണം: രാഹുല്‍ ഗാന്ധി
ബിജെപിയും ആര്‍എസ്എസും എതിര്‍ശബ്ദങ്ങളെ തുടച്ചുനീക്കുന്നു, മലയാളികള്‍ ഹൃദയവിശാലതയുടെ ഉദാഹരണം: രാഹുല്‍ ഗാന്ധി
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjR0RNNxYgwpCE39qNSxZzeccX2RNOjYnn-YO2quY_fNgllOo_sdTjvoHhld_ktD7pM8oSEgygwcqwg2ZyXXYaGLJumh08LGSy5qxRgVX6Wm3lxUyJJp3iabDvBqGwaHZJld-m0576ynbU/s640/pathanapuram.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjR0RNNxYgwpCE39qNSxZzeccX2RNOjYnn-YO2quY_fNgllOo_sdTjvoHhld_ktD7pM8oSEgygwcqwg2ZyXXYaGLJumh08LGSy5qxRgVX6Wm3lxUyJJp3iabDvBqGwaHZJld-m0576ynbU/s72-c/pathanapuram.png
www.vyganews.com
https://www.vyganews.com/2019/04/rahul-gandhi-in-pathanapuram.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2019/04/rahul-gandhi-in-pathanapuram.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy