പാലാ: ജനസാഗരം സാക്ഷിയായിരിക്കേ, കേരള കോണ്‍ഗ്രസ്എം ചെയര്‍മാനും മുന്‍ മന്ത്രിയുമായ കെ.എം. മാണിക്ക് യാത്രാമൊഴി. ജനപ്രളയം നിമിത്തം അന്ത്യശുശ...
പാലാ: ജനസാഗരം സാക്ഷിയായിരിക്കേ, കേരള കോണ്‍ഗ്രസ്എം ചെയര്‍മാനും മുന്‍ മന്ത്രിയുമായ കെ.എം. മാണിക്ക് യാത്രാമൊഴി. ജനപ്രളയം നിമിത്തം അന്ത്യശുശ്രൂഷകള്‍ നിശ്ചയിച്ചിരുന്നതിലും വളരെ വൈകിയാണ് ആരംഭിക്കാനായത്.
പ്രിയനേതാവിനെ അവസാനമായി ഒന്നു കാണാന്‍ ആയിരങ്ങളാണ് എത്തിയത്. വിലാപയാത്രയ്ക്കു അഞ്ചു മണി കഴിഞ്ഞാണ് മൃതദേഹം പാലാ കത്തീഡ്രല്‍ പള്ളിയില്‍ എത്തിച്ചു സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കാനായത്.
കരിങ്ങോഴയ്ക്കല്‍ കുടുംബവീട്ടില്‍ നിന്നു തുടങ്ങിയ വിലാപയാത്ര പാലാ നഗരം ചുറ്റിയാണ് പള്ളിയില്‍ എത്തിയത്. കരിങ്ങോഴയ്ക്കല്‍ വീട്ടില്‍ ഭാര്യ കുട്ടി അമ്മയും മക്കളും യാത്രാമൊഴി നല്കി.
കെഎം മാണിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍
നടന് മമ്മൂട്ടി എത്തിയപ്പോള്‍
മാണിയുടെ പത്നി കുട്ടി അമ്മയെ ആശ്വസിപ്പിക്കാന്‍
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എത്തിയപ്പോള്‍
രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിലെ നിരവധി പ്രമുഖര്‍ അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. നിശ്ചയിച്ചിരുന്നതിലും പത്തു മണിക്കൂര്‍ വൈകിയാണ് വിലാപയാത്ര നീങ്ങിയത്. പ്രിയനേതാവിനെ അവസാനമായി കാണാനെത്തുന്നവരുടെ പ്രവാഹം തന്നെയാണ് വിലാപയാത്ര ഇത്രയും വൈകാന്‍ കാരണം.
COMMENTS