കണ്ണൂര്‍: കണ്ണൂരില്‍ സിപിഎം മുന്‍ പഞ്ചായത്ത് അംഗം കെ പി സുമയ്യ കള്ളവോട്ട് ചെയ്തിട്ടില്ലെന്നും നിയമാനുസൃതമായി ഓപ്പണ്‍ വോട്ടു ചെയ്യുകയാണു...
കണ്ണൂര്‍: കണ്ണൂരില്‍ സിപിഎം മുന്‍ പഞ്ചായത്ത് അംഗം കെ പി സുമയ്യ കള്ളവോട്ട് ചെയ്തിട്ടില്ലെന്നും നിയമാനുസൃതമായി ഓപ്പണ്‍ വോട്ടു ചെയ്യുകയാണുണ്ടായതെന്നും പാര്‍ട്ടി വിശദീകരണം.
കണ്ണൂരില്‍ സിപിഎം കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ യുഡിഎഫ് പുറത്തുവിട്ടിരുന്നു. ഇതിന് മറുപടിയുമായാണ് ജില്ലാ സെക്രട്ടറി എം വി ജയരാജന് രംഗത്തെത്തിയിരിക്കുന്നത്.
സിപിഎമ്മുകാര്‍ കള്ളവോട്ട് ചെയ്യാറില്ല. ഇപ്പോള്‍ നടക്കുന്നത് കള്ളപ്രചാരണമാണ്. അവിടെ കള്ളവോട്ടു നടന്നതായി പ്രിസൈഡിങ്ങ് ഓഫീസര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പുറത്തുവന്നിരിക്കുന്നത് മുറിച്ചു ഉപയോഗിച്ചിരിക്കുന്ന ദൃശ്യങ്ങളാണ്. സുമയ്യ നിയമാനുസൃതം സ്വന്തം വോട്ട് ചെയ്തു. രണ്ടാമത് മറ്റൊരാള്‍ക്ക് സഹായിയായി ഓപ്പണ്‍ വോട്ടു ചെയ്യുകയായിരുന്നുയ.
ഇതിന്റെ പേരില്‍ അവരുടെ ഇടതു കൈയിലും വലതു കൈയിലും മഷി പുരട്ടിയിട്ടുണ്ട്. സിപിഎമ്മിന് കള്ള വോട്ട് ചെയ്യേണ്ട ആവശ്യമില്ല. പരാജയം ഭയന്നു കോണ്‍ഗ്രസ് കള്ളവോട്ട് ആരോപണമുന്നയിക്കുകയാണ്. ഈ വിഷയത്തില്‍ ഏതന്വേഷണവും നേരിടാന്‍ സിപിഎം ഒരുക്കമാണെന്നും ജയരാജന് പറഞ്ഞു.
Keywords: CPM, CPI, Vote, Rigging, Open Vote
COMMENTS