ന്യൂഡല്‍ഹി: ശ്രീലങ്കയില്‍ സ്ഫോടനം നടത്തിയ ഭീകരര്‍ ഇന്ത്യയിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തമിഴ...
ന്യൂഡല്‍ഹി: ശ്രീലങ്കയില്‍ സ്ഫോടനം നടത്തിയ ഭീകരര്‍ ഇന്ത്യയിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തമിഴ്നാട്, കേരള തീരങ്ങളില്‍ തീര സംരക്ഷണ സേന കാവല്‍ ശക്തമാക്കി.
സ്ഫോടന പരമ്പര സൃഷ്ടിച്ച നാഷണല്‍ തൗഫീഖ് ജമാ അത്ത് എന്ന സംഘടന തമിഴ്നാട്ടിലും വേരുറപ്പിച്ചിട്ടുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ തീരങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ശ്രീലങ്കന്‍ പൊലീസും സേനയും ഭീകരര്‍ക്കായി വ്യാപകമായ തിരച്ചിലാണ് ആരംഭിച്ചിരിക്കുന്നത്. രക്ഷപ്പെടാനായി കടല്‍ കടക്കാന്‍ ഭീകരര്‍ ശ്രമിക്കുമെന്നുറപ്പാണ്. ശ്രീലങ്കയില്‍ നിന്നു പുറത്തേക്ക് കടക്കാന്‍ കടല്‍ വഴി മാത്രമേ സാധ്യതയുള്ളൂ.
സംശയകരമായ രീതിയില്‍ സമുദ്രത്തില്‍ സഞ്ചരിക്കുന്ന ബോട്ടുകള്‍ കപ്പലുകള്‍ തുടങ്ങിയവ കണ്ടെത്തുന്നതിനായി ഇന്ത്യന്‍ തീരസേന ഡോര്‍ണിയര്‍ വിമാനങ്ങളും വിന്യസിച്ചുകഴിഞ്ഞു.
ശ്രീലങ്കയില്‍ ഭീകരര്‍ക്കെതിരെ ശക്തമായ നടപടി ആരംഭിച്ചു. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
ശ്രീലങ്കയില്‍ ഭീകരാക്രമണം നടക്കുമെന്ന് ഇന്ത്യ 20 ദിവസം മുമ്പേ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നിട്ടും ശക്തമായ എടുക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ പറഞ്ഞു. ഭീകരര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് പ്രസിഡന്റ് മൈത്രിപാല സിരിസേന അറിയിച്ചു.
Keywords: India, Sri Lanka, coast Gurard, Emergency, Terrorists

COMMENTS