ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രകടനപത്രിക പുറത്തിറക്കി കോണ്‍ഗ്രസ്. ന്യായ് അടക്കം പാവപ്പെട്ടവര്‍ക്കായുള്ള പദ്ധതികളും കര്‍ഷക...
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രകടനപത്രിക പുറത്തിറക്കി കോണ്‍ഗ്രസ്. ന്യായ് അടക്കം പാവപ്പെട്ടവര്‍ക്കായുള്ള പദ്ധതികളും കര്‍ഷകര്‍, യുവാക്കള്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടുള്ള പദ്ധതിയാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി പുറത്തിറക്കിയത്.
ഞങ്ങള്‍ നടപ്പിലാക്കും എന്ന ടാഗ്ലൈനോടുകൂടിയാണ് കോണ്‍ഗ്രസ് മാനിഫെസ്റ്റോ പുറത്തിറക്കിയിരിക്കുന്നത്. ജി.പി.ഡിയുടെ ആറ് ശതമാനം വിദ്യാഭ്യാസമേഖലയില്‍ നിക്ഷേപിക്കുമെന്നും കര്‍ണ്ണാടക, മധ്യപ്രദേശ് എന്നിവിടങ്ങളിലെ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്നും പ്രകടനപത്രികയിലുണ്ട്.
വ്യവസായം, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്ക് പുറമെ പാവപ്പെട്ടവര്‍ക്കായി 72000 രൂപയുടെ വരുമാനം ലഭ്യമാക്കുന്ന പദ്ധതിയും നടപ്പാക്കുമെന്ന് പത്രികയില്‍ വ്യക്തമാക്കുന്നു.
ജി.എസ്.ടിക്കു പകരം ലളിതമായ നികുതി സംവിധാനം കൊണ്ടുവരുമെന്നും കാര്‍ഷിക കടങ്ങള്‍ തിരിച്ചടയ്ക്കാത്തത് ക്രിമിനല്‍ കുറ്റമാകില്ലെന്നും ലോകസഭയിലും നിയമസഭയിലും 33 ശതമാനം സംവരണം നല്കുന്ന നിയമം പാസാക്കുമെന്നും സൈന്യത്തിനുള്ള പ്രത്യേക അധികാരങ്ങള്‍ എടുത്തുകളയുമെന്നും പ്രകടനപത്രികയിലൂടെ കോണ്‍ഗ്രസ് വ്യക്തമാക്കുന്നു.
Keywords: Congress, Manifesto, Rahul Gandhi, Farmers

COMMENTS