കല്പറ്റ: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ റോഡ് ഷോയ്ക്കിടെ പരിക്കേറ്റു വീണ മാധ്യമപ്രവര്‍ത്തകരുടെ രക്ഷയ്ക്കെത്തിയ രാഹുല്‍ ഗാന്ധിയും വീണുകിടക്കുന...
കല്പറ്റ: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ റോഡ് ഷോയ്ക്കിടെ പരിക്കേറ്റു വീണ മാധ്യമപ്രവര്‍ത്തകരുടെ രക്ഷയ്ക്കെത്തിയ രാഹുല്‍ ഗാന്ധിയും വീണുകിടക്കുന്ന മാധ്യമപ്രവര്‍ത്തകന്റെ ഷൂവും പിടിച്ചു നിന്ന പ്രിയങ്കാ ഗാന്ധിയും നിമിഷനേരം കൊണ്ടു രാജ്യമാകെ വാര്‍ത്തയില്‍ നിറഞ്ഞു.
വയനാട്ടില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ശേഷമാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ റോഡ് ഷോയ്ക്കിറങ്ങിയത്. അഭൂതപൂര്‍വമായ ജനപ്രളയമായിരുന്നു റോഡ് ഷോയ്ക്ക്.
ഇതിനിടെ, വാഹനത്തില്‍ നിന്നു വീണ് മാധ്യമപ്രവര്‍ത്തകര്‍ക്കു പരിക്കേല്‍ക്കുകയായിരുന്നു. ട്രക്കിന്റെ ബാരിക്കേഡ് തകര്‍ന്നാണ് വനിത അടക്കം മാധ്യമപ്രവര്‍ത്തകര്‍ റോഡില്‍ വീണത്.
റോഡ് ഷോ അവസാനിക്കുന്നതിനു തൊട്ടു മുന്‍പായിരുന്നു അപകടം. അപകടം കണ്ട് തൊട്ടടുത്ത വാഹനത്തിലുണ്ടായിരുന്ന രാഹുലും പ്രിയങ്കയും മറ്റും ഓടിയെത്തി. വീണവര്‍ക്ക് വെള്ളം കൊടുക്കുകയും സാന്ത്വനിപ്പിക്കുയും ആശുപത്രിയിലേക്കു മാറ്റാന്‍ ഒപ്പം കൂടുകയും ചെയ്തു.
ഇന്ത്യ എഹഡ് കേരള റിപ്പോര്‍ട്ടര്‍ റിറ്റ്സന്‍ ഉമ്മന്‍ നല്ല പരിക്കുണ്ട്. ഇദ്ദേഹത്തെ സ്ട്രെച്ചറില്‍ കിടത്തി ആംബുലന്‍സിലേക്കു മാറ്റാന്‍ രാഹുലും കൂടി. ഇതിനിടെ, റിറ്റ്സന്റെ ഷൂ പ്രിയങ്ക റോഡില്‍ നിന്ന് എടുത്തു കൊണ്ടു കൊടുക്കുകയും ചെയ്തു.
പരിക്കേറ്റ റിറ്റ്സനും ന്യൂസ് 9 റിപ്പോര്‍ട്ടര്‍ സുപ്രിയയും കല്‍പ്പറ്റ ലിയോ ആശുപത്രിയില്‍ ചികിത്സയിലാണ്.
Keywords: Rahul Gandhi, Priyanka, Wayanad, Election 2019
COMMENTS