ഡാളസ്: അമേരിക്കയിലെ ടെക്സസില്‍ ഷെറിന് മാത്യൂസ് എന്ന മൂന്നു വയസ്സുകാരി കൊല്ലപ്പെട്ട കേസില്‍ മലയാളി സിനി മാത്യൂസിനെ കോടതി കുറ്റവിമുക്തയാക...
ഡാളസ്: അമേരിക്കയിലെ ടെക്സസില്‍ ഷെറിന് മാത്യൂസ് എന്ന മൂന്നു വയസ്സുകാരി കൊല്ലപ്പെട്ട കേസില്‍ മലയാളി സിനി മാത്യൂസിനെ കോടതി കുറ്റവിമുക്തയാക്കി. വെള്ളിയാഴ്ചയാണ് ഡാളസ് കൗണ്ടിയിലെ ക്രിമിനല്‍ കോടതി ഈ കേസില്‍ വിധി പറഞ്ഞത്.
കുട്ടിയുടെ മരണത്തില്‍ സിനി മാത്യൂസിന് പങ്കുണ്ടെന്ന് തെളിയിക്കാനാകാത്തതിനാലാണ് ഇവരെ കുറ്റവിമുക്തയാക്കിയത്. ഇതേതുടര്‍ന്ന് തടവിലായിരുന്ന സിനിയെ മോചിപ്പിച്ചു.
അതേസമയം സിനിയുടെ ഭര്‍ത്താവ് വെസ്ലി മാത്യൂസ് വിചാരണ നേരിടണം. മേയില്‍ ഇയാളുടെ വിചാരണ തുടങ്ങും. 2017 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വെസ്ലിയുടെയും സിനിയുടെയും വളര്‍ത്തുമകളായ ഷെറിന്റെ മൃതദേഹം വീടിനടുത്തുള്ള കലുങ്കിനടിയില്‍ നിന്നും കണ്ടെത്തുകയായിരുന്നു.
ആദ്യം കുട്ടിയെ കാണാതാകുകയായിരുന്നു എന്നു പറഞ്ഞിരുന്ന വെസ്ലിയും സിനിയും പിന്നീട് വിശദമായ ചോദ്യംചെയ്യലില്‍ കുട്ടി പാലുകുടിക്കാന്‍ വിസമ്മതിച്ചപ്പോള്‍ നിര്‍ബ്ബന്ധിച്ചു കുടിപ്പിച്ചപ്പോള്‍ ശ്വാസംമുട്ടി മരിക്കുകയായിരുന്നെന്നും മൃതദേഹം ഉപേക്ഷിക്കുകയായിരുന്നെന്നും സമ്മതിക്കുകയായിരുന്നു.
Keywords: Sherin mathews, Sini mathews, murder, America

COMMENTS