ടോമിന് ജെ. തച്ചങ്കരി സ്റ്റേറ്റ് ക്രൈം റെക്കോഡ്സ് ബ്യൂറോയില്‍ നിന്നു കൊച്ചിയില്‍ കോസ്റ്റല്‍ സെക്യൂരിറ്റി എ.ഡി.ജി.പി സ്ഥാനത്തേയ്ക്ക് ...
ടോമിന് ജെ. തച്ചങ്കരി സ്റ്റേറ്റ് ക്രൈം റെക്കോഡ്സ് ബ്യൂറോയില്‍ നിന്നു കൊച്ചിയില്‍ കോസ്റ്റല്‍ സെക്യൂരിറ്റി എ.ഡി.ജി.പി സ്ഥാനത്തേയ്ക്ക്
തിരുവനന്തപുരം: തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് പൊലീസ് തലപ്പത്തു വന്‍ അഴിച്ചുപണി നടത്തി. എ.ഡി.ജി.പി മനോജ് എബ്രഹാമിനെ ദക്ഷിണ മേഖലയിലും ഷെയ്ഖ് ദര്‍വേശ് സാഹിബിനെ ഉത്തരമേഖലയിലും എ.ഡി.ജി.പിമാരായി നിയമിച്ചു.
ആംഡ് ബറ്റാലിയന് മേധാവിയായിരുന്നു മനോജ് എബ്രഹാം. ക്രൈംബ്രാഞ്ച് മേധാവിയായിരുന്നു ഷെയ്ഖ് ദര്‍വേശ് സാഹിബ്. കുറച്ചുനാളായി ഉത്തരമേഖലാ എ.ഡി.ജി.പി സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു.
റേഞ്ച് ഐ.ജിമാര്‍, സിറ്റി പൊലീസ് കമ്മിഷണര്‍മാര്‍, ജില്ലാ പൊലീസ് മേധാവികള്‍ തുടങ്ങിയവരെയും മാറ്റിയിട്ടുണ്ട്.
പ്രധാനപ്പെട്ട മാറ്റങ്ങള്‍:
* ഇന്റലിജന്‍സ് എ.ഡി.ജി.പി ടി.കെ. വിനോദ്കുമാര്‍ ക്രൈംബ്രാഞ്ചിലേക്ക്.
* പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി എസ്. ആനന്ദകൃഷ്ണന് ആംഡ് പൊലീസ് ബറ്റാലിയന്റെ അധികച്ചുമതല.
* തൃശൂര്‍ റേഞ്ച് ഐ.ജി എം.ആര്. അജിത്കുമാര്‍ കണ്ണൂരിലേക്ക്.
* കണ്ണൂര്‍ റേഞ്ച് ഐ.ജി ബല്‍റാംകുമാര്‍ ഉപാധ്യായ തൃശൂരിലേക്ക്.
* ടോമിന് ജെ. തച്ചങ്കരി സ്റ്റേറ്റ് ക്രൈം റെക്കോഡ്സ് ബ്യൂറോ എ.ഡി.ജി.പിയില്‍ നിന്നു കൊച്ചിയില്‍ കോസ്റ്റല്‍ സെക്യൂരിറ്റി എ.ഡി.ജി.പി സ്ഥാനത്തേയ്ക്ക്.
* ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ സ്ഥാനത്തുനിന്ന് മാറ്റപ്പെട്ട കെ. പത്മകുമാര്‍ ക്രൈം റെക്കോഡ്സ് ബ്യൂറോ മേധാവി.
* അശോക് യാദവ് ഇന്റലിജന്‍സ് ഐ.ജിയില്‍ നിന്ന് തിരുവനന്തപുരം റേഞ്ച് ഐ.ജി സ്ഥാനത്തേയ്ക്ക്.
* കോറി സഞ്ജയ് കുമാര്‍ ഗുരുഡ് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ സ്ഥാനത്തുനിന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ സ്ഥാനത്തേയ്ക്ക്.
* തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ എസ്. സുരേന്ദ്രന് കൊച്ചിയിലേക്ക്.
* എസ്.ബി.സി.ഐ.ഡി (ഇന്േറണല് സെക്യൂരിറ്റി) എസ്.പിയായ എ.വി. ജോര്‍ജ് കോഴിക്കോട് സിറ്റി പൊലീസ് കമീഷണര്‍.
* കാളിരാജ് മഹേഷ്കുമാര്‍ പൊലീസ് ആസ്ഥാനത്തെ ഡി.ഐ.ജി സ്ഥാനത്തുനിന്ന് ഇന്േറണല് സെക്യൂരിറ്റി ഡി.ഐ.ജി സ്ഥാനത്തേയ്ക്ക്.
ഇനിയും പൊലീസില്‍ വലിയ മാറ്റങ്ങള്‍ വരുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. തിരഞ്ഞെടുപ്പു പ്രഖ്യാപിക്കപ്പെടുന്നതിനു മുന്നേ തന്നെ മാറ്റങ്ങള്‍ പ്രാവര്‍ത്തികമാക്കിയേക്കും.
Keywords: Kerala Police, ADGP, DGP, Police
COMMENTS