ചെങ്ങന്നൂര്‍: തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കരുടെ ഭാര്യ അനീറ്റ മിറിയം തോമസ് (58) നിര്യാതയായി. വൃക്കസംബന്ധമായ അസുഖത്തെത്തുടര്‍ന്ന...
ചെങ്ങന്നൂര്‍: തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കരുടെ ഭാര്യ അനീറ്റ മിറിയം തോമസ് (58) നിര്യാതയായി.
വൃക്കസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് വളരെനാളായി ചികിത്സയിലായിരുന്നു. ഇന്നു വെളുപ്പിന് 3.30 ന് ചെങ്ങന്നൂര്‍ സെഞ്ച്വറി ആശുപത്രിയിലയിരുന്നു അന്ത്യം.
കേരള സര്‍വകലാശാലയില്‍ രഞ്ജി പണിക്കരുടെ സഹപാഠിയായിരുന്നു അനീറ്റ. പിന്നീട് ഇരുവരും വിവാഹിതരാവുകയായിരുന്നു.
സംവിധായകന് നിതിന്‍ രഞ്ജി പണിക്കര്‍, നിഖില്‍ രഞ്ജി പണിക്കര്‍ എന്നിവരാണ് മക്കള്‍. ടെനി ജോണ്‍ മരുമകള്‍.
COMMENTS