കൊല്ലം: ഓച്ചിറയില്‍ നാടോടി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പെണ്‍കുട്ടി പീഡനത്തിനിരയായെന്ന് വൈദ്യപരിശോധനാ റിപ്പോര്‍ട്ട്. ഇതിന്...
കൊല്ലം: ഓച്ചിറയില്‍ നാടോടി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പെണ്‍കുട്ടി പീഡനത്തിനിരയായെന്ന് വൈദ്യപരിശോധനാ റിപ്പോര്‍ട്ട്. ഇതിന്‍പ്രകാരം കേസിലെ ഒന്നാംപ്രതി മുഹമ്മദ് റോഷനെതിരെ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പെണ്‍കുട്ടിയെ ഇന്നു തന്നെ ശിശുസംരക്ഷണസമിതിക്ക് കൈമാറുമെന്ന് പൊലീസ് വ്യക്തമാക്കി. മുംബൈയില്‍ നിന്നും കണ്ടുപിടിച്ച ഇവരെ കഴിഞ്ഞ ദിവസമാണ് കേരളത്തിലെത്തിച്ചത്. പെണ്‍കുട്ടിയുടെ പ്രായത്തെ സംബന്ധിച്ച് തര്‍ക്കം നിലനിന്നതിനാല്‍ സ്കൂളില്‍ നിന്നും ലഭിച്ച ടി.സി പൊലീസ് പരിശോധിക്കുകയും 18 വയസ് ആയിട്ടില്ലെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു.
അതേസമയം ഈ സര്‍ട്ടിഫിക്കറ്റിന്റെ ആധികാരികത ബോധ്യപ്പെടേണ്ടതായിട്ടുണ്ടെന്നും എന്നാല്‍ ലഭ്യമായ തെളിവുകള്‍ വച്ച് പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കുകയാണെന്നും കരുമനാഗപ്പള്ളി എ.സി.പി വ്യക്തമാക്കിയിരുന്നു. കേസിലെ മറ്റ് മൂന്നു പ്രതികളെ ആദ്യമേ തന്നെ അറസ്റ്റ് ചെയ്തിരുന്നു.
Keywords: Ochira case, Pokso, ACP, Report

COMMENTS