ന്യൂഡല്‍ഹി: കുമ്മനം രാജശേഖരന് മിസോറം ഗവര്‍ണ്ണര്‍ സ്ഥാനം രാജിവച്ചു. രാഷ്ട്രപതി അദ്ദേഹത്തിന്റെ രാജി അംഗീകരിച്ചു. അസം ഗവര്‍ണ്ണര്‍ ജഗദീഷ് മ...
ന്യൂഡല്‍ഹി: കുമ്മനം രാജശേഖരന് മിസോറം ഗവര്‍ണ്ണര്‍ സ്ഥാനം രാജിവച്ചു. രാഷ്ട്രപതി അദ്ദേഹത്തിന്റെ രാജി അംഗീകരിച്ചു. അസം ഗവര്‍ണ്ണര്‍ ജഗദീഷ് മുഖിക്കാണ് അധിക ചുമതല.
സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാനാണ് കുമ്മനം ഗവര്‍ണ്ണര്‍ സ്ഥാനം രാജിവച്ചതെന്നാണ് സൂചന. ഇതോടെ തെരഞ്ഞെടുപ്പില്‍ കുമ്മനം മത്സരിക്കാനുള്ള സാധ്യത ഏറിവരികയാണ്.
ആര്.എസ്.എസ് നേതൃത്വം കുമ്മനം സംസ്ഥാനത്ത് തിരിച്ച് വരണമെന്നും മത്സരിക്കണമെന്നുമുള്ള ഉറച്ച നിലപാടിലായിരുന്നു. ബി.ജെ.പി ദേശീയ നേതൃത്വവും ഇപ്പോള്‍ അത് അംഗീകരിച്ചിരിക്കുകയാണ്.
കുമ്മനം തിരുവനന്തപുരത്ത് മത്സരിക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. മിസോറം മാധ്യമങ്ങളും ആ തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
Keywords:Misoram, Kummanam Rajasekharan, Governor, Election
COMMENTS