ചെന്നൈ: തമിഴ് ചിത്രം അഗ്നിദേവിയുടെ സംവിധായകനെതിരെ ചിത്രത്തിലെ നടന് രംഗത്ത്. നടന് ബോബി സിംഹയാണ് രംഗത്തുവന്നിരിക്കുന്നത്. ചിത്രത്തില്‍ നി...
ചെന്നൈ: തമിഴ് ചിത്രം അഗ്നിദേവിയുടെ സംവിധായകനെതിരെ ചിത്രത്തിലെ നടന് രംഗത്ത്. നടന് ബോബി സിംഹയാണ് രംഗത്തുവന്നിരിക്കുന്നത്. ചിത്രത്തില്‍ നിന്നും പിന്മാറിയിട്ടും തന്റെ ബോഡി ഡബിള്‍ ഉപയോഗിച്ച് സംവിധായകന് ചിത്രം പൂര്‍ത്തിയാക്കുകയായിരുന്നെന്നാണ് നടന്റെ പരാതി.
സിനിമയുടെ കരാര്‍ ലംഘിച്ചതുമായി ബന്ധപ്പെട്ട് സംവിധായകനെതിരെ കേസ് കൊടുത്തിരുന്നെന്നും സിനിമയുടെ റിലീസ് താത്ക്കാലികമായി തടഞ്ഞുകൊണ്ടുള്ള കോടതി ഉത്തരവുണ്ടെന്നും ബോബി വ്യക്തമാക്കി.
മലയാളി നടി രമ്യ നമ്പീശന് നായികയായ ഈ ചിത്രത്തില്‍ നിന്നും തിരക്കഥ സംബന്ധിച്ച പ്രശ്നങ്ങള്‍ കാരണം ബോബി പിന്മാറുകയായിരുന്നു. അഞ്ചു ദിവസം മാത്രമാണ് താന്‍ ഈ ചിത്രത്തില്‍ അഭിനയിച്ചതെന്നും എന്നാല്‍ ഇപ്പോള്‍ തന്റെ ബോഡി ഡബിളും വി.എഫ്.എക്സും ഒക്കെ ഉപയോഗിച്ച് ചിത്രം പൂര്‍ത്തിയാക്കുകയും കോടതിയില്‍ കേസു നടക്കുകയായിരുന്നിട്ടും ചിത്രം റിലീസ് ചെയ്യുകയായിരുന്നെന്നുമാണ് ബോബിയുടെ ആരോപണം.
അതേസമയം മാര്‍ച്ച് 22 ന് പുറത്തിറങ്ങിയ ഈ ചിത്രത്തിന് മോശം അഭിപ്രായമാണ് ലഭിക്കുന്നത്. ജോണ്‍പോള്‍ രാജും ശ്യാം സൂര്യയും ചേര്‍ന്നാണ് അഗ്നിദേവി സംവിധാനം ചെയ്തിരിക്കുന്നത്.
Keywords: Agni devi, Bobby Simha, Court, Case, Director

COMMENTS