പട്ന: ഡല്‍ഹിയിലേക്കുള്ള സീമാഞ്ചല്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് ട്രെയിന്‍ ബീഹാറില്‍ പാളം തെറ്റ് ഏഴു പേര് മരിച്ചു. നിരവധി പേര്‍ക്കു പര...
പട്ന: ഡല്‍ഹിയിലേക്കുള്ള സീമാഞ്ചല്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് ട്രെയിന്‍ ബീഹാറില്‍ പാളം തെറ്റ് ഏഴു പേര് മരിച്ചു. നിരവധി പേര്‍ക്കു പരിക്കുണ്ട്.
വൈശാലി ജില്ലയില്‍ വെളുപ്പിന് പുലര്‍ച്ചെ 3.50നാണ് അപകടം നടന്നത്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് പൊലീസ് സൂചിപ്പിച്ചു.
ഒമ്പതുകോച്ചുകളാണ് പാളം തെറ്റിയത്. ഇതില്‍ മൂന്നു കോച്ചുകള്‍ പൂര്‍ണമായും തകര്‍ന്നു.
അപകടവേളയില്‍ ട്രെയിന്‍ പൂര്‍ണ വേഗത്തിലായിരുന്നുവെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു.
Seemanchal Express Train Accident, IRCTC Indian Railway Helpline Number: The Indian Railways Sunday announced helpline numbers for the kin of those injured and dead in Seemanchal Express derailment in Bihar. The helpline numbers are – Sonpur 06158221645, Hajipur 06224272230 and Barauni 06279232222. The railways also issued helpline numbers for Patna which are 06122202290, 06122202291, 06122202292, 06122213234.
ട്രെയിന്‍ പാളം തെറ്റാനുള്ള കാരണം വ്യക്തമായിട്ടില്ല. രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് റെയില്‍വെ മന്ത്രി പീയുഷ് ഗോയലിന്റെ ഓഫീസ് അറിയിച്ചു. ഡോക്ടര്‍മാരുടെ സംഘം സംഭവസ്ഥലത്തെത്തി.
ഈ റൂട്ടില്‍ എല്ലാ ട്രെയിനുകളും റദ്ദാക്കിയതായി മധ്യ കിഴക്കന്‍ റെയില്‍വേ അറിയിച്ചു.
Keywords: Keywords: Bihar, Seemanchal Express, Train Accident, IRCTC, Indian Railway, Railway Minister, Piyush Goyal, Railway Board, Gaya
COMMENTS