ന്യൂഡല്‍ഹി: ശാരദാ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ സിബിഐ അന്വേഷണവുമായി സഹകരിക്കണമെന്ന് സുപ്രീം കോടത...
ന്യൂഡല്‍ഹി: ശാരദാ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ സിബിഐ അന്വേഷണവുമായി സഹകരിക്കണമെന്ന് സുപ്രീം കോടതി. കമ്മീഷണര്‍ സിബിഐ മുന്നില്‍ ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു. എന്നാല്‍, കേസില്‍ കമ്മീഷണറെ അറസ്റ്റ് ചെയ്യുന്നതിനെ കോടതി വിലക്കിയിട്ടുണ്ട്.
കോടതി അലക്ഷ്യ കേസില്‍ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും കമ്മീഷണര്‍ക്കും കോടതി നോട്ടീസ് നല്കി. നോട്ടീസിന് ഫെബ്രുവരെ 20 ന് അകം മറുപടി നല്‍കണം. ഫെബ്രുവരി 21 ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ മറുപടി പരിശോധിച്ച് തീരുമാനമെടുക്കും. ഷില്ലോങ്ങ് വച്ച് കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യണമെന്ന നിര്‍ദ്ദേശവും കോടതി നല്‍കിയിട്ടുണ്ട്.
രണ്ട് അപേക്ഷകളാണ് കേസുമായി ബന്ധപ്പെട്ട് സിബിഐ കോടതിയില്‍ നല്‍കിയത്. ചിട്ടി തട്ടിപ്പു കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിക്കാതെ നല്‍കണമെന്നും സുപ്രീം കോടതിയുടെ വിധിയും ഉത്തരവുകളും ലംഘിച്ചുവെന്ന് കാട്ടിയുള്ള കോടതിയലക്ഷ്യ ഹര്‍ജിയുമാണ് നല്‍കിയത്.
ശാരദാ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത പൊലീസ് കമ്മീഷണറെ ചോദ്യം ചെയ്യാനുള്ള സിബിഐയുടെ നീക്കത്തിനെതിരെ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തുവന്നിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഭരണഘടനാ വ്യവസ്ഥയെയും ഫെഡറല്‍ വ്യവസ്ഥയെയും തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് മമത കൊല്‍ത്തയില്‍ ധര്‍ണയും തുടങ്ങിയിരുന്നു.
Keywords: Mamta Banerjee, bengal,CBI, Supreme Court,Police Commissioner

COMMENTS