ബാഗ്പത്ത്: ഇന്ത്യയ്ക്കെതിരേ നിരന്തരം ഒളിയുദ്ധം ചെയ്യുന്ന പാകിസ്ഥാനെ പാഠം പഠിപ്പിക്കുന്നതിന്റെ ഭാഗമായി, ആ രാജ്യത്തേയ്ക്ക് ഒഴുകുന്ന മൂന...
ബാഗ്പത്ത്: ഇന്ത്യയ്ക്കെതിരേ നിരന്തരം ഒളിയുദ്ധം ചെയ്യുന്ന പാകിസ്ഥാനെ പാഠം പഠിപ്പിക്കുന്നതിന്റെ ഭാഗമായി, ആ രാജ്യത്തേയ്ക്ക് ഒഴുകുന്ന മൂന്ന് നദികളിലെ വെള്ളം തടഞ്ഞ് യമുനാ നദിയിലേക്ക് തിരിച്ചുവിടാന്‍ ഇന്ത്യ പദ്ധതിയിടുന്നു.
യു.പിയിലെ ബാഗ്പതില്‍ പൊതുപരിപാടിയില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇപ്പോള്‍ പാകിസ്ഥാനിലേക്ക് പോകുന്ന വെള്ളം പഞ്ചാബിലേക്കും കശ്മീരിലേക്കും തിരിച്ചുവിടാനാണ് ഇന്ത്യ പദ്ധതിയിടുന്നതെന്നു പിന്നീട് ഗഡ്കരി ട്വീറ്റ് ചെയ്യുകയും ചെയ്തു.
രവി നദിയില്‍ ജലം തടഞ്ഞു നിര്‍ത്താനുള്ള ഡാമിന്റെ നിര്‍മ്മാണം തുടങ്ങിക്കഴിഞ്ഞു.
ഇതാണ് നിലപാടെങ്കില്‍ പാകിസ്ഥാന് ഒരു തുള്ളി വെള്ളം പോലും കൊടുക്കില്ല. ഇപ്പോള്‍ പാകിസ്ഥാന് നദീജലം വിട്ടുകൊടുക്കുന്നത് തടയുകയും വേണം.
Under the leadership of Hon'ble PM Sri @narendramodi ji, Our Govt. has decided to stop our share of water which used to flow to Pakistan. We will divert water from Eastern rivers and supply it to our people in Jammu and Kashmir and Punjab.
— Nitin Gadkari (@nitin_gadkari) February 21, 2019
1960ല്‍ ഇന്ത്യയും പാകിസ്ഥാനും ഒപ്പുവച്ച സിന്ധു നദീജലകരാറിന്റെ അടിസ്ഥാനത്തില്‍ രവി, ബിയാസ്, സത്ലജ് നദികളിലെ ജലം ഇന്ത്യയ്ക്കു അവകാശപ്പെട്ടതാണ്. ഇന്ത്യയാണ് പാകിസ്ഥാന് ജലം വിട്ടുകൊടുക്കുന്നത്. അതുപോലെ, സിന്ധു, ഛലം, ചിനാബ് നദികളിലെ ജലത്തിന്റെ നിയന്ത്രണാവകാശം പാകിസ്ഥാനാണുള്ളത്.
ഇന്ത്യയുടെ നിയന്ത്രണത്തിലെ നദികള്‍ പാകിസ്ഥാനിലേക്ക് ഒഴുകുന്നവയാണ്. ഇവയെ മൂന്നിനെയും തിരിച്ചു യമുനയിലേക്ക് ഒഴുക്കാനാണ് പദ്ധതി. യമുനയില്‍ ഇതോടെ ജല ലഭ്യത കൂടുമെന്നും ഗഡ്കരി പറഞ്ഞു.
2016ല്‍ ഉറി ഭീകരാക്രമണം മുതലാണ് ഇന്ത്യ ജലം പകാസ്ഥാനു നല്‍കുന്നത് നിയന്ത്രിക്കാന്‍ നടപടി ആരംഭിച്ചത്. പിന്നീട് ഈ നീക്കം വേഗത്തിലാക്കുകയായിരുന്നു.
പുല്‍വാമ ഭീകരാക്രമണത്തോടെ, പാകിസ്ഥാനെ എല്ലാ രീതിയിലും വളഞ്ഞുപിടിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ഇതു പാകിസ്ഥാന്റെ സമ്പദ് വ്യവസ്ഥയില്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കും.
Keywords: India, Pakistan, River Treaty, Water, Ravi, Jhalum, Chenab, Indus
COMMENTS