ആലപ്പുഴ: സിപിഎം തോട്ടപ്പള്ളി കൊട്ടാരവളവ് തെക്ക് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ഉഷ സാലിയെ പരസ്യമായി ആക്ഷേപിച്ച കേസില്‍ മന്ത്രി സുധാകരനെതി...
ആലപ്പുഴ: സിപിഎം തോട്ടപ്പള്ളി കൊട്ടാരവളവ് തെക്ക് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ഉഷ സാലിയെ പരസ്യമായി ആക്ഷേപിച്ച കേസില്‍ മന്ത്രി സുധാകരനെതിരേ കേസെടുക്കാന്‍ കോടതി ഉത്തരവ്.
സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു ഉഷ സാലി. 2016 മാര്‍ച്ചിലാണ് സംഭവം. ഒരു റോഡ് ഉദ്ഘാടനത്തിനു വേണ്ടത്ര ആളെ കൂട്ടിയില്ലെന്ന കാരണത്താല്‍ സമ്മേളനത്തില്‍ വച്ച് ഉഷയെ മന്ത്രി പരസ്യമായി ആക്ഷേപിച്ചിരുന്നു.
വനിതയെ പരസ്യമായി ആക്ഷേപിച്ചെന്ന പരാതിയില്‍ മന്ത്രിക്കെതിരേ കേസെടുക്കാനും സമന്‍സ് അയയ്ക്കാനും അമ്പലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് ഉത്തരവിടുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പ് ചുമത്തി കേസെടുക്കും. സുധാകരന് മാര്‍ച്ച് 29നു ഹാജരാകണം.
സിപിഎം തോട്ടപ്പള്ളി കൊട്ടാരവളവ് തെക്ക് ബ്രാഞ്ച് സെക്രട്ടറിയായിരുന്നു ഉഷ. മന്ത്രിയുടെ ആക്ഷേപത്തിനു പിന്നാലെ ഉഷയെ സിപിഎമ്മില്‍നിന്നു സസ്പെന്‍ഡ് ചെയ്തിരുന്നു.
തന്നെ അപമാനിച്ചതിനെതിരേ ഉഷ പൊലീസില്‍ പരാതി നല്‍കിയെങ്കിലും എതിരാളി മന്ത്രിയായതിനാല്‍ കേസെടുത്തില്ല. തുടര്‍ന്നാണ് ഉഷ സ്വകാര്യ അന്യായവുമായി കോടതിയെ സമീപിച്ചത്.
COMMENTS