തൃശൂര്‍: കഥകളി ആചാര്യന് പദ്മഭൂഷണ്‍ മടവൂര്‍ വാസുദേവന്‍ നായരുടെ അനുസ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ പ്രഥമ കഥകളി പുരസ്കാരം കലാമണ്ഡലം ഗോപി...
തൃശൂര്‍: കഥകളി ആചാര്യന് പദ്മഭൂഷണ്‍ മടവൂര്‍ വാസുദേവന്‍ നായരുടെ അനുസ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ പ്രഥമ കഥകളി പുരസ്കാരം കലാമണ്ഡലം ഗോപി ആശാന് സമര്‍പ്പിച്ചു.
മടവൂര്‍ വാസുദേവന്‍ നായരുടെ ഒന്നാം ചരമവാര്‍ഷികാചരണവും അനുസ്മരണവും പുരസ്കാര സമര്‍പ്പണവും പുരസ്കാര സമിതിയുടെയും കലാമണ്ഡലത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ കലാമണ്ഡലം കൂത്തമ്പലത്തിലാണ് നടത്തിയത്.
കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ. ടി.കെ നാരായണന് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കലാമണ്ഡലം മുന്‍ സെക്രട്ടറി പി ചിത്രന് നമ്പൂതിരിപ്പാടാണ് പുരസ്കാര സമര്‍പ്പണം നടത്തിയത്. മടവൂര്‍ ആശാനെക്കുറിച്ചു വിനു വാസുദേവന്‍ തയ്യാറാക്കിയ ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും മടവൂരാശാന് കളരിയും അരങ്ങും എന്ന വിഷത്തില്‍ സിമ്പോസിയവും നടന്നു.
COMMENTS