ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ നൗഷേര സെക്ടറില്‍ അതിര്‍ത്തി ലംഘിച്ച പാകിസ്ഥാനി പോര് വിമാനം ഇന്ത്യവെടിവച്ചു വീഴ്ത്തി. അമേരിക്കന്‍ നിര്‍മിത എ...
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ നൗഷേര സെക്ടറില്‍ അതിര്‍ത്തി ലംഘിച്ച പാകിസ്ഥാനി പോര് വിമാനം ഇന്ത്യവെടിവച്ചു വീഴ്ത്തി. അമേരിക്കന്‍ നിര്‍മിത എഫ് 16 വിമാനം വീഴ്ത്തിയ വിവരം എഎന്‍ ഐ വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്.
മൂന്നു പാകിസ്ഥാനി പോര് വിമാനങ്ങള്‍ അതിര്‍ത്തി കടന്നു വന്നുവെന്നും ഇവയെ ഇന്ത്യന്‍ വ്യോമസേന തുരത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്നലെ രാത്രിയിലും ഇന്നു വെളുപ്പിനുമായിട്ടായിരുന്നു പാക് പ്രകോപനം. പാക് വിമാനങ്ങള്‍ ശ്രദ്ധയില്‍ പെട്ടുടന്‍ ഇന്ത്യന്‍ പട്രോളിംഗ് വിമാനങ്ങള്‍ കുതിച്ചെത്തി തടയുകയായിരുന്നു.
വെടിയേറ്റ വിമാനം അധിനിവേശ കശ്മീരില്‍ നിയന്ത്രണ രേഖയില്‍നിന്ന് മൂന്നു കിലോമീറ്റര്‍ അപ്പുറത്താണ് വീണ്. പൈലറ്റ് പാരച്യൂട്ട് വഴി രക്ഷപ്പെടുന്നതും ഇന്ത്യന്‍ നിരീക്ഷണസംവിധാനത്തില്‍ പതിഞ്ഞു.
ഇതിനിടെ ജമ്മു കശ്മീരിലെ വ്യോമാതിര്‍ത്തി ഇന്ത്യ അടച്ചത് അഭ്യൂഹങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. ജമ്മു, ശ്രീനഗര്‍, ലേ എന്നിവിടങ്ങളിലെ വ്യോമാതിര്‍ത്തിയാണ് അടച്ചത്. ഇവിടെ വ്യോമസേനയ്ക്ക് അതിജാഗ്രതാ നിര്‍ദ്ദേശം കൊടുത്തിട്ടുണ്ട്.
COMMENTS