അമരാവതി: മമ്മൂട്ടിയുടെ തെലുങ്കു ചിത്രം 'യാത്ര'യ്ക്കെതിരേ കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിഷേധവുമായി രംഗത്തു. പാര്‍ട്ടി മുന്‍ അദ്ധ്യക...
അമരാവതി: മമ്മൂട്ടിയുടെ തെലുങ്കു ചിത്രം 'യാത്ര'യ്ക്കെതിരേ കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിഷേധവുമായി രംഗത്തു. പാര്‍ട്ടി മുന്‍ അദ്ധ്യക്ഷ സോണിയാ ഗാന്ധിയേയും കോണ്‍ഗ്രസിനെയും ആക്ഷേപിക്കാനും രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് തിരഞ്ഞെടുപ്പിനു മുന്‍പു ചിത്രം പുറത്തിറക്കിയതെന്നുമാണ് കോണ്‍ഗ്രസിന്റെ ആക്ഷേപം.
ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതം പറയുന്നതാണ് ചിത്രം. വൈ എസ് ആറായിട്ടാണ് മമ്മൂട്ടി വേഷമിടുന്നത്.
തിരഞ്ഞെടുപ്പു മുന്നില്‍ക്കണ്ട് കോണ്‍ഗ്രസിനെ തകര്‍ക്കാനാണ് ചിത്രം ലക്ഷ്യമിടുന്നതെന്ന് കോണ്‍ഗ്രസ് ആന്ധ്രപ്രദേശ് വക്താവ് ജന്‍ഗ ഗൗതം ആരോപിച്ചു.
വൈഎസ്ആര്‍ കോണ്‍ഗ്രസും ബിജെപിയും സംയുക്തമായി നടപ്പിലാക്കിയ അജന്‍ഡയുടെ ഭാഗമാണ് ചിത്രമെന്ന് ജന്‍ഗ ഗൗതം പറഞ്ഞു.
ചിത്രം ബയോപിക് അല്ല, ബയോട്രിക് ആണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്‍ രഘുവീര റെഡ്ഡി പറഞ്ഞിരുന്നു.
തെലുങ്കില്‍ ഒരുക്കിയ ചിത്രം മലയാളം, തമിഴ് ഭാഷകളിലേക്ക് മൊഴിമാറ്റി ഒന്നിച്ചാണ് റിലീസ് ചെയ്തത്.
ഇന്നാണ് ചിത്രം തീയറ്ററിലെത്തിയത്. വൈഎസ്ആര്‍ 2004ലെ തെരഞ്ഞെടുപ്പിന് മുമ്പ് ആന്ധ്രയിലെ ഗ്രാമങ്ങളിലൂടെ നടത്തിയ 1500 കിലോമീറ്റര്‍ പദയാത്ര ആധാരമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
അന്നു പദയാത്രയ്ക്കു ശേഷം കോണ്‍ഗ്രസ് വിജയിക്കുകയും വൈഎസ്ആര്‍ മുഖ്യമന്ത്രിയാവുകയും ചെയ്തിരുന്നു.
Keywords: Mahi Raghav, Yatra, Dr YS Rajasekhara Reddy, Mammootty, YSR, Padayatra, Suhasini Maniratnam, Sabitha Indra Reddy, Jagapathi Babu
COMMENTS