Search

മുസഫര്‍പൂര്‍ അഭയകേന്ദ്രത്തില്‍ കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട സംഭവം: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവ്

പട്‌ന: മുസഫര്‍പൂര്‍ അഭയകേന്ദ്രത്തില്‍ കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവ്. കേസിലെ ഒരു പ്രതി സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. മുസഫര്‍പൂര്‍ പോക്‌സോ കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

നിതീഷ് കുമാറിനു പുറമെ മുസഫര്‍പൂര്‍ ജില്ലാ മജിസ്‌ട്രേറ്റ് ധര്‍മ്മേന്ദ്ര സിങ്, സാമൂഹ്യക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അതുല്‍ പ്രസാദ് എന്നിവര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

നേരത്തെ സുപ്രീംകോടതി നിര്‍ദ്ദേശം വകവയ്ക്കാതെ ഈ കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയതിന് സി.ബി.ഐ മുന്‍ താത്ക്കാലിക ഡയറക്ടര്‍ നാഗേശ്വരറാവുവിനെ കോടതി ഒരു ദിവസം ശിക്ഷിക്കുകയും പിഴ ഈടാക്കുകയും ചെയ്തിരുന്നു.

Keywords: Bihar, Chief minister, CBI, Pokso court, Supreme court



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “മുസഫര്‍പൂര്‍ അഭയകേന്ദ്രത്തില്‍ കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട സംഭവം: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവ്