ബംഗളൂരു: യലഹങ്ക വ്യോമതാവളത്തിനടുത്ത് തീപിടിത്തത്തില്‍ മുന്നൂറിലേറെ കാറുകള്‍ കത്തിനശിച്ചു. ഉണങ്ങിയ പുല്ലു നിറഞ്ഞ പാര്‍ക്കിംഗ് ഗ്രൗണ്ടില...
ബംഗളൂരു: യലഹങ്ക വ്യോമതാവളത്തിനടുത്ത് തീപിടിത്തത്തില്‍ മുന്നൂറിലേറെ കാറുകള്‍ കത്തിനശിച്ചു. ഉണങ്ങിയ പുല്ലു നിറഞ്ഞ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ ആരോ വലിച്ചെറിഞ്ഞ സിഗററ്റ് കുറ്റിയാണ് ഇത്രയും കാറുകളുടെ അന്തകനായതെന്നാണ് പൊലീസ് കരുതുന്നത്.
വ്യോമതാവളത്തിന്റെ അഞ്ചാം ഗേറ്റിനു മുന്നിലെ ഗ്രൗണ്ടിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ ആര്‍ക്കും അപായമോ പൊള്ളലോ ഇല്ല.
ബംഗളൂരു എയ്റോ ഷോ കാണാനെത്തിയവരുടെ കാറുകളാണ് അവര്‍ നോക്കിനില്‍ക്കെ കത്തിയമര്‍ന്നത്. പകല്‍ പന്ത്രണ്ടേകാലോടെയാണ് തീപിടിത്തമുണ്ടായത്. ശക്തമായ കാറ്റുണ്ടായിരുന്നതിനാല് നിമിഷവേഗത്തില്‍ തീകത്തിപ്പടര്ന്നു.
ബാഡ്മിന്റണ്‍ താരം പിവി സിന്ധു ഒരു ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റില്‍ പൈലറ്റിനൊപ്പം പറന്നുയര്‍ന്നതിനു തൊട്ടു പിന്നാലെയായിരുന്നു തീപിടിത്തം. തുടര്‍ന്ന് ഷോ നിറുത്തിവച്ചു. എന്നാല്‍, നാളെ ഷോ തുടരമെന്ന് ഇന്ത്യന്‍ എയര്‍ഫോഴ്സ് പിആര്‍ഒ അനുപം ബാനര്‍ജി അറിയിച്ചു.
തീ നിയന്ത്രണവിധേയമാക്കിയെന്നു സംസ്ഥാന ഫയര്‍ ഫോഴ്സ് അധികൃതര്‍ അറിയിച്ചു. നിരവധി കാറുകള്‍ തീപടരുന്നതുകണ്ട് മേഖലയില്‍ നിന്നു മാറ്റുകയും ചെയ്തു.
Keywords: Surya Kiran, Aero India 2019, Fire, Yelahankha airbase, Bengaluru, IAF, Airbase, Suryakiran Aerobatic Team, Incomplete Diamond, Parking area
COMMENTS