തിരുവനന്തപുരം: ശബരിമലയില്‍ ഇന്ന് യുവതികളെ പ്രവേശിപ്പിച്ച് ആചാരലംഘനം നടത്തിയതിനെതിരെ ബി.ജെ.പിയുടെ നേതൃത്വത്തില്‍ ശബരിമല കര്‍മ്മസമിതി പ്രവര...
തിരുവനന്തപുരം: ശബരിമലയില്‍ ഇന്ന് യുവതികളെ പ്രവേശിപ്പിച്ച് ആചാരലംഘനം നടത്തിയതിനെതിരെ ബി.ജെ.പിയുടെ നേതൃത്വത്തില്‍ ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധിക്കുന്നു.
പല സ്ഥലങ്ങളിലും കടകളടപ്പിച്ച് പ്രതിഷേധിക്കുകയാണ്. ഇതിനെതിരെ പരാതിയും ഉയരുന്നുണ്ട്.
തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റ് ലക്ഷ്യമാക്കി നീങ്ങിയ പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞതിനാല്‍ അവര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.
നെയ്യാറ്റിന്‍ക്കരയില്‍ ആലുംമുട്ടില്‍ റോഡ് ഉപരോധം നടക്കുകയാണ്. കൊച്ചി കലൂരിലും പ്രതിഷേധ പ്രകടനം നടക്കുകയാണ്. കലൂര്‍ മുതല്‍ കച്ചേരിപ്പടി വരെയാണ് പ്രതിഷേധ പ്രകടനം.
കോഴഞ്ചേരി, മുല്ലപ്പള്ളി എന്നിവിടങ്ങളിലും ബി.ജെ.പി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയാണ്.
കൊല്ലം പരവൂരില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ച് കടകള്‍ അടപ്പിച്ച് ഹര്‍ത്താലിന് ആഹ്വാനം ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം ശബരിമലയില്‍ നട അടച്ച് ശുദ്ധികലശം നടത്തിയതിന് ശേഷം നട തുറന്നു. ക്ഷേത്രത്തില്‍ മറ്റ് പ്രശ്നങ്ങളൊന്നുമില്ലാതെ തന്നെ ദര്‍ശനം സുഗമമായി നടക്കുകയാണ്.
Keywords: Sabarimala issue, B.J.P. Thiruvananthapuram, Harthal

COMMENTS