തിരുവനന്തപുരം: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ നടന് മോഹന്‍ലാലിനെ തങ്ങളുടെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബി.ജെ.പി കിണഞ്ഞു പരിശ്രമിക്കുന്നു. ബി....
തിരുവനന്തപുരം: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ നടന് മോഹന്‍ലാലിനെ തങ്ങളുടെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബി.ജെ.പി കിണഞ്ഞു പരിശ്രമിക്കുന്നു. ബി.ജെ.പി എം.എല്‍.എ ഒ.രാജഗോപാല്‍ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു.
പൊതുകാര്യങ്ങളില്‍ താത്പര്യമുള്ള മോഹന്‍ലാല്‍ സ്ഥാനാര്‍ത്ഥിയായി തങ്ങളുടെ പരിഗണനയിലുണ്ടെന്നും അദ്ദേഹം പാര്‍ട്ടി അംഗമല്ലെങ്കിലും പാര്‍ട്ടിയോട് അനുഭാവപൂര്‍ണ്ണമായ സമീപനമായതിനാലും തിരുവനന്തപുരത്തുകാരനായതിനാലും സ്ഥാനാര്‍ത്ഥിയാകാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നുണ്ടെന്നും രാജഗോപാല്‍ വ്യക്തമാക്കി.
അതേസമയം മോഹന്‍ലാല്‍ പാര്‍ട്ടിയോട് ഇതുവരെ ഒരു തീരുമാനവും പറഞ്ഞിട്ടില്ല. തന്റെ ചിന്തകളില്‍ പോലും തെരഞ്ഞെടുപ്പില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായും മോഹന്‍ലാലിന് നല്ല ബന്ധമാണുള്ളത്.
Keywords: Mohanlal, B.J.P, Prime minister, MLA

COMMENTS