Search

236/6, കങ്കാരുക്കള്‍ പതറുന്നു, ഇന്ത്യ പരമ്പര വിജയത്തിനരികെ


സിഡ്‌നി: നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ കങ്കാരുക്കള്‍ പതറുമ്പോള്‍, ഓസ്‌ട്രേലിയയില്‍ ഒരു പരമ്പര ജയം എന്ന ബാലികേറാ മല ഇന്ത്യ കയറുമെന്ന് ഏതാണ്ട് ഉറപ്പാവുന്നു. അത്ഭുതമൊന്നും രണ്ടു ദിവസത്തിനുള്ളില്‍ സംഭവിച്ചില്ലെങ്കില്‍ ഇന്ത്യ പരമ്പര ജയിക്കും.

ഇന്ന് കളി വെളിച്ചക്കുറവു നിമിത്തം നേരത്തേ നിറുത്തുമ്പോള്‍ 83.3 ഓവറില്‍ ആതിഥേയര്‍ ആറ് വിക്കറ്റു നഷ്ടപ്പെട്ട് 236 റണ്‍സെടുത്തിട്ടുണ്ട്. ഇന്ത്യന്‍ സ്‌കോറില്‍ നിന്ന് 386 റണ്‍സ് പിന്നിലാണ് കങ്കാരുക്കള്‍.

നാളെ നേരത്തേ ഓസ്‌ട്രേലിയയുടെ ശേഷിച്ച വിക്കറ്റുകള്‍ കൂടി പിഴുത്, അവരെ ഫോളോ ഓണിനു വിട്ടാല്‍ ഇന്ത്യയ്ക്കു കുറച്ചുകൂടി ആധികാരികമായൊരു ജയത്തിനും സാധ്യതയുണ്ട്.

28 റണ്‍സുമായി പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബും 25 റണ്‍സുമായി പാറ്റ് കമ്മിന്‍സുമാണ് ക്രീസില്‍. കമ്മിന്‍സ് ക്രീസില്‍ തുടരുന്നത് ഇന്ത്യയ്ക്കു തലവേദനയാണ്. കമ്മിന്‍സിനെ എളുപ്പം വീഴ്ത്തിയാല്‍ കാര്യങ്ങള്‍ ഇന്ത്യയ്ക്ക് അനുകൂലമാക്കാനാവും.

മര്‍ക്കസ് ഹാരിസ് (79), ഉസ്മാന്‍ ഖവാജ (27), മാര്‍നസ് ലബുഷെയ്ന്‍ (38), ഷോണ്‍ മാര്‍ഷ് (8), ട്രാവിസ് ഹെഡ് (20), ടിം പെയ്ന്‍ (5) എന്നിവരാണ് പുറത്തായത്. കുല്‍ദീപ് യാദവിന് മൂന്നു വിക്കറ്റുണ്ട്. രവീന്ദ്ര ജഡേജ രണ്ടും മുഹമ്മദ് ഷമി ഒന്നും വിക്കറ്റ് നേടി.

നാളെ മുതല്‍ പിച്ച് കൂടുതല്‍ സ്പിന്നിനെ തുണയ്ക്കുമെന്ന പ്രതീക്ഷയാണുള്ളത്. അങ്ങനെയെങ്കില്‍ ഇന്ത്യയ്ക്കു കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമാവും.

ഒന്നാം ഇന്നിങ്‌സില്‍  622-7 എന്ന നിലയില്‍ ഇന്ത്യ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ചേതശ്വര്‍ പൂജാരയുടെയും (193) ഋഷഭ് പന്തിന്റെയും (159) സെഞ്ചുറികളാണ് ഇന്ത്യയെ വമ്പന്‍ സ്‌കോറിലെത്തിച്ചത്.

മായങ്ക് അഗര്‍വാള്‍ (77), ഹനുമാന വിഹാരി (42), രവീന്ദ്ര ജഡേജ (81) എന്നിവര്‍ ടീം സ്‌കോറിലേക്ക് മാന്യമായ സംഭാവന നല്കി. കെ.എല്‍.രാഹുല്‍ (9), വിരാട് കോലി (23), അജിന്‍ക്യ രഹാനെ (18) എന്നിവര്‍ക്കു കാര്യമായി ഒന്നും ചെയ്യാനായില്ല.

ആതിഥേയര്‍ക്കായി നഥാന്‍ ലിയോണ്‍ നാലും ഹെയ്‌സല്‍വുഡ് രണ്ടും മിച്ചല്‍ സ്റ്റാര്‍ക് ഒന്നും വിക്കറ്റ് വീതം വീഴ്ത്തി.

ഈ മത്സരം ഋഷഭ് പന്തിനു ടീമിലെ സ്ഥാനം ഉറപ്പിക്കാന്‍ സഹായകമായിട്ടുണ്ട്. ഓസ്‌ട്രേലിയയില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറായി പന്ത് മാറി. സാക്ഷാല്‍ എംഎസ് ധോണിക്കു പോലും കഴിയാത്ത കാര്യമാണിത്.

Keywords: Virat Kohli, Indian cricketer, consecutive centuries, ODI?cricket, Indian cricket team, skipper, West Indies, Pune, bowlers, Rohit Sharma , Shikhar Dhawan, Ricky Ponting, Kumar Sangakkara,Visakhapatnam, eight-wicket victory



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “236/6, കങ്കാരുക്കള്‍ പതറുന്നു, ഇന്ത്യ പരമ്പര വിജയത്തിനരികെ