തിരുവനന്തപുരം: കാറപകടത്തില്‍ മരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹതയില്ലെന്ന് പൊലീസ്. പാലക്കാട്ടുള്ള ആയുര്‍...
എന്നാല്‍ താന്‍ ബാലഭാസ്കറിന് കൊടുക്കാനുള്ള എട്ടു ലക്ഷം രൂപ ബാങ്കുവഴി തന്നെ തിരിച്ചുനല്കുകയായിരുന്നെന്ന് ഡോക്ടര്‍ പൊലീസിനെ അറിയിച്ചു. അതിന്റെ രേഖകളും ഹാജരാക്കി.
അതേസമയം അപകട സമയത്ത് ബാലഭാസ്കറിന്റെ വാഹനം ഓടിച്ചിരുന്ന അര്ജുന് രണ്ടു ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. ഒറ്റപ്പാലം, ചെറുതുരുത്തി സ്റ്റേഷനുകളിലാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അപകടസമയത്ത് വാഹനമോടിച്ചിരുന്നത് ബാലഭാസ്കറാണെന്നും അര്‍ജുനാണെന്നുമുള്ള തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ പൊലീസ് കൂടുതല്‍ വിശദമായി ഇതേക്കുറിച്ച് അന്വേഷിക്കാന്‍ സാധ്യതയുണ്ട്.
Keywords: Balabhaskar, Accident, Ayurveda doctor, Arjun, Criminal case
COMMENTS