കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോണ്‍ഗ്രസ് നേതാവ് ഒ.എം ജോര്‍ജിനെതിരെ നടപടിയുണ്ടാകുമെന്ന് ഡി.സ...
കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോണ്‍ഗ്രസ് നേതാവ് ഒ.എം ജോര്‍ജിനെതിരെ നടപടിയുണ്ടാകുമെന്ന് ഡി.സി.സി പ്രസിഡന്റ് അറിയിച്ചു. പട്ടിക വര്‍ഗ വിഭാഗക്കാരിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു എന്നതാണ് ഒ.എം ജോര്‍ജിനെതിരായ ആരോപണം.
ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. ആരോപണവിധേയനായ ഒ.എം ജോര്‍ജ് ഇപ്പോള്‍ ഒളിവിലാണ്.
അതേസമയം ഈ സംഭവത്തില്‍ ബ്ലോക്ക് മണ്ഡലം കമ്മറ്റിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം കെ.പി.സി.സിക്കു കൈമാറുമെന്നും അതിനുശേഷം നടപടിയുണ്ടാകുമെന്നും ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന്‍ അറിയിച്ചു.
പെണ്‍കുട്ടിയും മാതാപിതാക്കളും ഇയാളുടെ വീട്ടിലെ ജോലിക്കാരായിരുന്നു. പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചപ്പോഴാണ് വിവരം മറ്റുള്ളവര്‍ അറിയുന്നത്. തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയായിരുന്നു.
Keywords: Congress leader, Pokso, D.C.C, K.P.C.C, O.M George

COMMENTS