കൊച്ചി : അനധികൃതമായി സ്വത്ത് സമ്പാദിച്ച കേസില്‍ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് ടി ഒ സൂരജിന്റെ 8.8 കോടി രൂപയുടെ സ്വത്ത് എന്‍ഫോഴ്സ്മെന്റ് ഡയറ...
കൊച്ചി : അനധികൃതമായി സ്വത്ത് സമ്പാദിച്ച കേസില്‍ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് ടി ഒ സൂരജിന്റെ 8.8 കോടി രൂപയുടെ സ്വത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.
നാല് വാഹനങ്ങളും 23 ലക്ഷം രൂപയുമടക്കമാണ് കണ്ടുകെട്ടിയത്.
ടി ഒ സൂരജിന് 11.88 കോടി രൂപയുടെ അനധികൃത സ്വത്തുണ്ടെന്നും പത്തു വര്‍ഷത്തിനിടെ 314 ശതമാനം സ്വത്തു വര്‍ദ്ധനയുണ്ടായെന്നും വിജിലന്‍സ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു.
ലോകായുക്തയെ 2016ല്‍ വിജിലന്‍സ് അനധികൃത സ്വത്തിന്റെ കാര്യം അറിയിച്ചിരുന്നു. പലേടത്തായി സൂരജിന് ഭൂമിയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
കര്‍ണാടകത്തിലും തിരുവനന്തപുരം, കൊച്ചി, ഇടുക്കി, തൃശൂര്‍ ജില്ലകളിലുമായി ആഢംബര ഫ് ളാറ്റുകളും ഭൂമിയും ആറ് മുന്തിയ ഇനം കാറുകളും സൂരജിനുണ്ടെന്നും കണ്ടെത്തിയിരുന്നു.
Keywords: T.O Sooraj, Assets, Crime, Bribe, IAS Officer
COMMENTS