പമ്പ: മണ്ഡല കാലത്തെ വൻ തിരക്ക് പരിഗണിച്ചും വരുന്നവരുടെ ഭക്തി പരിശോധിക്കാൻ മാർഗമില്ലാത്തതിനാലും ഭക്തകളായ യുവതികൾ ശബരിമലയിലേക്കു വരരുതെന്ന്...
പമ്പ: മണ്ഡല കാലത്തെ വൻ തിരക്ക് പരിഗണിച്ചും വരുന്നവരുടെ ഭക്തി പരിശോധിക്കാൻ മാർഗമില്ലാത്തതിനാലും ഭക്തകളായ യുവതികൾ ശബരിമലയിലേക്കു വരരുതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാർ അദ്യർത്ഥിച്ചു.
ഇത്രയും വലിയ തിരക്കിൽ യുവതികൾ വന്നാൽ സംഘർഷമുണ്ടായാൽ അപായ സാധ്യത കൂടുതലാണ്. അടിക്കടി യുവതികൾ വരുന്നത് സംഘർഷത്തിനു കാരണമാവുന്നുണ്ട്. വരുന്നവരെല്ലാം ഭക്തതകളാണോ എന്നു പരിശോധിച്ചറിയാൻ വഴിയുമില്ല.
സ്ത്രീ പ്രവേശം സംബന്ധിച്ച് മണ്ഡല കാലത്തെ തിരക്കുകൾ കഴിഞ്ഞ ശേഷം തീരുമാനമെടുക്കാമെന്നും പത്മകുമാർ പറഞ്ഞു.
ഇതേസമയം, മണ്ഡലകാലം അവസാനിക്കാനിരിക്കെ വൻ തിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്. പമ്പ ഗണപതി കോവിലിനു മുന്നിൽ ബാരിക്കേഡ് കെട്ടി പൊലീസ് അയ്യപ്പന്മാരെ നിയന്ത്രിക്കുന്നുണ്ട്.
Keywords: Lord Ayyappa, Sabarimala, Devaswam Board

COMMENTS