ന്യൂഡല്‍ഹി: രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി (ആര്.എല്‍.എസ്.പി) നേതാവും കേന്ദ്രമന്ത്രിയുമായ ഉപേന്ദ്ര കുശ്വാഹ മന്ത്രിസ്ഥാനം രാജിവച്ചു. മാനവ വ...
ന്യൂഡല്‍ഹി: രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി (ആര്.എല്‍.എസ്.പി) നേതാവും കേന്ദ്രമന്ത്രിയുമായ ഉപേന്ദ്ര കുശ്വാഹ മന്ത്രിസ്ഥാനം രാജിവച്ചു. മാനവ വിഭവശേഷി സഹമന്ത്രിയായിരുന്നു. പാര്‍ട്ടി എന്‍.ഡി.എ വിടുന്നതിന്റെ മുന്നോടിയായിട്ടാണ് അദ്ദേഹം രാജിവച്ചത്.
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കെയുള്ള രാജി ശ്രദ്ധേയമാണ്. ലോക്സഭാ സീറ്റ് വിഭജനത്തെ തുടര്‍ന്നാണ് കുശ്വാഹ എന്‍.ഡി.എയുമായി അകന്നത്. അന്തിമ തീരുമാനത്തിനായി അദ്ദേഹം നവംബര്‍ 30 വരെ ബി.ജെ.പിക്ക് സമയം നല്‍കിയിരുന്നു.
ജെ.ഡി.യു എന്‍.ഡി.എയിലേക്ക് തിരിച്ചെത്തിയതോടെ ആര്.എല്‍.എസ്.പിയുടെ സീറ്റ് കുറച്ചതാണ് അകല്‍ച്ചയ്ക്ക് കാരണം.
Keywords: Upendra Kushwaha, Resigns, N.D.A, R.L.S.P

COMMENTS