തൃശൂര്‍: സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോ (64) അന്തരിച്ചു. പുസ്തകരചനയുമായി ബന്ധപ്പെട്ട് തൃശൂരിലായിരുന്നു അദ്ദേഹം. വയറിന് അസുഖമുണ്ടായിതിനെ തു...
തൃശൂര്‍: സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോ (64) അന്തരിച്ചു. പുസ്തകരചനയുമായി ബന്ധപ്പെട്ട് തൃശൂരിലായിരുന്നു അദ്ദേഹം. വയറിന് അസുഖമുണ്ടായിതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റായിരിക്കുമ്പോള്‍ 1983 ല്‍ കത്തിക്കുത്തേറ്റ് അരയ്ക്കു താഴെ സ്വാധീനം നഷ്ടപ്പെട്ടു. പിന്നീടും അദ്ദേഹം രാഷ്ട്രീയത്തില്‍ സജീവസാന്നിധ്യമായി തുടര്‍ന്നു. കേരള ഗ്രന്ഥശാല സംഘം സംസ്ഥാന പ്രതിനിധിയായും കേരള സര്‍വകലാശാല സ്റ്റുഡന്റ്സ് കൗണ്‍സില്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.
2006 മുതല്‍ 2011 വരെ നിയമസഭയിലെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായിരുന്നു.
1954 മാര്‍ച്ച് 27 ന് എറണാകുളം ജില്ലയിലെ പോഞ്ഞിക്കരയില്‍ ജനിച്ചു. പച്ചാളം സെന്റ് ജോസഫ് എച്ച്എസ്, എറണാകുളം സെന്റ് ആല്‍ബര്‍ട്ട്സ് കോളജ്, ബിഹാറിലെ മിഥില യൂണിവേഴ്സിറ്റി, തിരുവനന്തപുരം ലോ അക്കാദമി, എറണാകുളം ലോ അക്കാദമി എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
Summary: CPM activist Simon Britto died. He was 64.

COMMENTS