Search

ശബരിമല വിഷയം: എം.എല്‍.എമാരുടെ സത്യാഗ്രഹ സമരത്തില്‍ സ്പീക്കര്‍ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നിയമസഭാ കവാടത്തില്‍ യു.ഡി.എഫ് എം.എല്‍.എമാര്‍ നടത്തുന്ന സമരത്തില്‍ സ്പീക്കര്‍ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ഇതേതുടര്‍ന്ന് എം.എല്‍.എമാരുമായിചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് സ്പീക്കര്‍ സഭയെ അറിയിച്ചു.

എം.എല്‍.എമാരായ വി.എസ് ശിവകുമാര്‍, പാറയ്ക്കല്‍ അബ്ദുള്ള, എന്‍.ജയരാജ് എന്നിവരാണ് ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, ഭക്തര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മൂന്നു ദിവസമായി നിയമസഭാ കവാടത്തില്‍ സത്യാഗ്രഹ സമരം നടത്തുന്നത്.

Keywords: Sabarimala issue, M.L.A strike, Niyamasabha, Ramesh chennithala



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ശബരിമല വിഷയം: എം.എല്‍.എമാരുടെ സത്യാഗ്രഹ സമരത്തില്‍ സ്പീക്കര്‍ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ്