Search

മെക്‌സിക്കോയില്‍ ചുവന്ന സൂര്യന്‍, ഏഴു പതിറ്റാണ്ടിനു ശേഷം ഇടതു പ്രസിഡന്റ് അധികാരത്തില്‍


മെക്‌സിക്കോ സിറ്റി: ലാറ്റിനമേരിക്കന്‍ രാജ്യമായ മെക്‌സിക്കോയില്‍ ഏഴു പതിറ്റാണ്ടിനു ശേഷം ഇടതുപക്ഷം അധികാരത്തില്‍. അംലോ എന്നു പ്രിയപ്പെട്ടവര്‍ വിളിക്കുന്ന ഇടതു നേതാവ് ആന്‍ഡ്രെസ് മാനുവല്‍ ലോപസ് ഒബ്രദോര്‍ പുതിയ പ്രസിഡന്റായി ചുമതലയേറ്റു.

മെക്‌സിക്കോ സിറ്റിയുടെ മുന്‍ മേയറാണ് 65കാരനായ ഒബ്രദോര്‍. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന മെക്‌സിക്കോയെ കൈപിടിച്ചുയര്‍ത്താന്‍ പുതിയ പ്രസിഡന്റ് എന്തു ചെയ്യുമെന്ന് ലോകം കൗതുകത്തോടെ കാത്തിരിക്കുകയാണ്.

വെനിസ്വേല പ്രസിഡന്റ് നികോളാസ് മഡുറോ, യുഎസ് വൈസ് പ്രസിഡന്റ് മൈക് പെന്‍സ്, ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപ് തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.

നവലിബറല്‍ സാമ്പത്തിക നയങ്ങളെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ടാണ് സത്യപ്രതിജ്ഞക്കു ശേഷം രാജ്യത്തെ അഭിസംബോധനചെയ്ത ഒബ്രദോര്‍ സംസാരിച്ചത്.

നവലിബറലിസം ദുരന്തമാണ്. രക്ഷിക്കാനെന്നുപറഞ്ഞു കൊണ്ടുവന്ന ഊര്‍ജനയപരിഷ്‌കരണം യഥാര്‍ത്ഥത്തില്‍ രാജ്യത്തെ ഇന്ധന ഉത്പാദനം കുറച്ചു. അനന്തരഫലമായി ഇന്ധന വൈദ്യുതി നിരക്ക് കൂടുകയാണുണ്ടായത്. നവലിബറലിസത്തിന് മുന്‍പ് ഗ്യാസ് ഡീസല്‍ ഉത്പാദനത്തില്‍ രാജ്യം സ്വയം പര്യാപ്തമായിരുന്നു. ഇപ്പോള്‍ ഇന്ധനം രാജ്യം പകുതിയിലധികവും ഇറക്കുമതി ചെയ്യുന്നു.

ജൂലായില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 53 ശതമാനം വോട്ട് നേടിയാണ് ഒബ്രദോര്‍ അധികാരവഴിയിലെത്തിയത്. മുന്‍ പ്രസിഡന്റ് എന്റിക് പെന നീറ്റോക്ക് 24 ശതമാനം വോട്ടു മാത്രമാണ് ലഭിച്ചതെന്നറിയുമ്പോള്‍ ഒബ്രദോറിന്റെ ജനപ്രീതി വ്യക്തമാകും.

ഒബ്രദോറിന്റെ മറ്റു പ്രഖ്യാപനങ്ങള്‍

* മെക്‌സിക്കോയെ വര്‍ഷങ്ങളായി അലട്ടുന്ന അഴിമതിക്ക് അന്ത്യമുണ്ടാക്കും.
* രാജ്യത്തെ ദാരിദ്ര്യത്തിന് അറുതിയുണ്ടാക്കും.
* കഴിഞ്ഞ സര്‍ക്കാരിന്റെ വിവാദ വിദ്യാഭ്യാസ പരിഷ്‌കരണ നടപടികള്‍ നിറുത്തലാക്കും.
* ഒരു ദശകത്തോളമായി മെക്‌സിക്കോ നേരിടുന്ന രക്തരൂഷിത അക്രമങ്ങള്‍് തടയിടും.

Keywords: Mexico, new president, Andres Manuel Lopez Obrador, Mexican Congress, Mexico City, Veteran leftist politician, radical change, Mexican flag, , neo-liberal, governments





vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “മെക്‌സിക്കോയില്‍ ചുവന്ന സൂര്യന്‍, ഏഴു പതിറ്റാണ്ടിനു ശേഷം ഇടതു പ്രസിഡന്റ് അധികാരത്തില്‍