Search

ഹര്‍ത്താലുകളെ നേരിടാന്‍ പ്രത്യേക കര്‍മ്മ സമിതിയുമായി വ്യാപാരി വ്യവസായ മേഖല

കോഴിക്കോട്: സംസ്ഥാനത്ത് അടിക്കടി നടത്തുന്ന ഹര്‍ത്താലുകളെ നേരിടാന്‍ വ്യാപാരി വ്യവസായ മേഖല രംഗത്ത്. ഇതിനായി പ്രത്യേക കര്‍മ്മ സമിതി രൂപീകരിക്കും. ഇതിന്റെ മുന്നോടിയായി നാളെ കോഴിക്കോട്ട്  വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ യോഗം നടക്കും.

സി.പി.എമ്മിനോട് അനുഭാവമുള്ള വ്യാപാരി വ്യവസായി സമിതി, ഹോട്ടല്‍ ഉടമകളുടെ സംഘടന, സ്വകാര്യ ബസ് മേഖലയിലെ മൂന്ന് പ്രധാന സംഘടനകള്‍ തുടങ്ങി 31 സംഘടനകളുടെ പ്രതിനിധികള്‍ വ്യാഴാഴ്ചത്തെ യോഗത്തില്‍ പങ്കെടുക്കും.

യോഗത്തില്‍ ഹര്‍ത്താലിനെ തുടര്‍ന്ന് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ നേരിടാന്‍ പ്രത്യേക കൂട്ടായ്മയ്ക്ക് രൂപം നല്‍കും. നഷ്ടപരിഹാര കേസുകള്‍ ഈ കൂട്ടായ്മയാവും നടത്തുക.

ഹര്‍ത്താലിന്റെ ബുദ്ധിമുട്ടനുഭവിക്കുന്ന മേഖലകളെ ഒന്നിപ്പിച്ച് ഹര്‍ത്താലിനെ നേരിടുകയാണ് യോഗം ലക്ഷ്യമിടുന്നത്. ഓരോ ഹര്‍ത്താലിനും വലിയ നഷ്ടം ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് സംഘടിത നീക്കം.

ഇനി ഹര്‍ത്താല്‍ ദിനങ്ങളില്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കാനും ബസ് ഉള്‍പ്പെടെ നിരത്തിലിറക്കാനും യോഗം തീരുമാനിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേതൃത്വം അറിയിച്ചു.

Keywords: Harthal, Merchant association, Thursday, Meeting



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ ഹര്‍ത്താലുകളെ നേരിടാന്‍ പ്രത്യേക കര്‍മ്മ സമിതിയുമായി വ്യാപാരി വ്യവസായ മേഖല