Search

അനുഭവസമ്പത്തുളള സംവിധായകരുടെ പക്വതയും വ്യക്തതയുമാണ് ലൂസിഫറിന്റെ സെറ്റില്‍ പൃഥ്വിരാജില്‍ കണ്ടത്: നടി മഞ്ജു വാര്യര്‍

കൊച്ചി: ഒരു സംവിധായകന്‍ എന്ന നിലയില്‍ പൃഥ്വിരാജ് പുതുമുഖമാണെന്ന് തോന്നില്ലെന്ന് നടി മഞ്ജു വാര്യര്‍. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറില്‍ മോഹന്‍ലാലിന്റെ നായികയാകുന്നത് മഞ്ജു വാര്യരാണ്.

രാജുവുമായി അടുത്തു സംസാരിക്കുന്നത് ലൂസിഫറിന്റെ സെറ്റില്‍ വെച്ചാണെന്നും കൂടെ അഭിനയിച്ചിട്ടില്ലെന്നും അതുകൊണ്ടു തന്നെ ഒരു അഭിനേതാവ്, സംവിധായകന്‍ എന്ന രീതിയില്‍ താരതമ്യം ചെയ്യാന്‍ തനിക്കാവില്ലെന്നും മഞ്ജു വ്യക്തമാക്കി.

ലൂസിഫറിന്റെ സെറ്റില്‍ എത്തി ആദ്യ ദിവസം മാത്രമേ നടന്‍ പൃഥ്വിരാജാണ് സംവിധാനം ചെയ്യുന്നതെന്ന് തോന്നിയുള്ളൂവെന്നും പിന്നീട് പരിചയസമ്പത്തുള്ള ഒരാളാണ് സംവിധാനം ചെയ്യുന്നത് എന്നാണ് തോന്നിയതെന്നും മഞ്ജു പറയുന്നു. അത്രയ്ക്ക് അനുഭവസമ്പത്തുളള സംവിധായകരുടെ പക്വതയും വ്യക്തതയുമാണ് പൃഥ്വിയില്‍ കണ്ടതെന്നും മഞ്ജു വാര്യര്‍ വ്യക്തമാക്കി.





vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ അനുഭവസമ്പത്തുളള സംവിധായകരുടെ പക്വതയും വ്യക്തതയുമാണ് ലൂസിഫറിന്റെ സെറ്റില്‍ പൃഥ്വിരാജില്‍ കണ്ടത്: നടി മഞ്ജു വാര്യര്‍