മെല്‍ബണ്‍: അടിമുടി മാറ്റവുമായിറങ്ങിയ ഇന്ത്യയ്ക്കു മെല്‍ബണ്‍ ടെസ്റ്റില്‍ മാന്യമായ സ്കോര്‍. ഒന്നാം ഇന്നിംഗ്സ് 443/7 എന്ന നിലയില്‍ ഇന്ത്...
മെല്‍ബണ്‍: അടിമുടി മാറ്റവുമായിറങ്ങിയ ഇന്ത്യയ്ക്കു മെല്‍ബണ്‍ ടെസ്റ്റില്‍ മാന്യമായ സ്കോര്‍. ഒന്നാം ഇന്നിംഗ്സ് 443/7 എന്ന നിലയില്‍ ഇന്ത്യ ഡിക് ളയര്‍ ചെയ്തു.
മറുപടിക്കിറങ്ങിയ ആതിഥേയര്‍ രണ്ടാം ദിനം അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ എട്ടു റണ്‍സെടുത്തു.
Loved watching @imVkohli's straight drive in this innings - @cheteshwar1 on his partnership with Virat.#AUSvIND pic.twitter.com/EnPP1tprJc— BCCI (@BCCI) December 27, 2018
ചേതേശ്വര്‍ പുജാരയുടെ സെഞ്ചുറിയാണ് ഇന്നത്തെ ദിനത്തിന്റെ പ്രത്യേകത. പുജാര 106 റണ്‍സെടുത്തു.
ക്യാപ്റ്റന്‍ വിരാട് കോലി (82), രോഹിത് ശര്‍മ (പുറത്താകാതെ 63), മായങ്ക് അഗര്‍വാള്‍ (76) എന്നിവരുടെ സംഭാവന കൂടിയായപ്പോള്‍ ഇന്ത്യ ശക്തമായ നിലയിലെത്തുകയായിരുന്നു.
വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് 39 റണ്‍സും ഉപനായകന്‍ അജിന്‍ക്യ രഹാനെ 34 റണ്‍സും നേടി. താന്‍ ഈ കളിയില്‍ സെഞ്ചുറിയോ ഇരട്ട സെഞ്ചുറിയോ നേടിയേക്കുമെന്നു രഹാനെ വീമ്പിളക്കിയതു മറന്നേക്കുക.
215/2 എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം തുടങ്ങിയത്. മൂന്നാം വിക്കറ്റില്‍ പുജാരയും കോലിയും ചേര്‍ന്ന് 170 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മിച്ചല്‍ സ്റ്റാര്‍ക്ക് കോലിയെ വീഴ്ത്തി കൂട്ടുകെട്ട് പൊളിച്ചു. തൊട്ടു പിന്നാലെ പുജാരയും വീണു.
പിന്നീട് രോഹിത് ശര്‍മയുടെ ഊഴമായിരുന്നു. ഒരറ്റത്ത് ശര്‍മ നന്നായി കളിച്ചപ്പോള്‍ മറുവശത്ത് വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നു.
ഓസ്ട്രേലിയയ്ക്കായി പാറ്റ് കമ്മിന്‍സ് മൂന്നും മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും വിക്കറ്റ് വീഴ്ത്തി.
Keywords: Virat Kohli, MCG track, Indian cricketer, Rahul Dravid, consecutive centuries, ODI Cricket, Indian cricket team, skipper, West Indies, Pune, bowlers, Rohit Sharma , Shikhar Dhawan, Ricky Ponting, Kumar Sangakkara,Visakhapatnam, eight-wicket victory, Sachin Tendulkar, Pat Cummins
COMMENTS